കോഴിക്കോട് : കോഴിക്കോട് കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയോടെ പെയ്ത മഴയിൽ നഗരത്തിലെയും, പരിസര പ്രദേശങ്ങളിലെയും റോഡുകളിൽ വെള്ളം കയറി.
രണ്ടര മണിക്കൂറോളം തുടർച്ചയായി പെയ്ത മഴയിൽ കോർട്ട് റോഡ്, കെ.പി. കേശവ മേനോൻ റോഡ്, മാവൂർ റോഡ്, ചിന്താവളപ്പ്, മാങ്കാവ്, ചെമ്മങ്ങാട് കുളം പരിസരത്തും വെള്ളം കയറി. ഇതേ തുടർന്ന് ഗതാഗതം സ്തംഭിച്ചു. കിണാശ്ശേരിയിൽ റോഡുകളിലെന്ന പോലെ ചില കടകളിലും വെള്ളം കയറി.






