പഞ്ചാബ് : ഓപ്പറേഷൻ സിന്ദൂർ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പഞ്ചാബ് അമൃത്സറിൽ അതീവ ജാഗ്രത നിർദേശം. ഇവിടെ റെഡ് അലർട്ട് തുടരുകയാണ് . കൂടാതെ ഇവിടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചെങ്കിലും ഗ്രീൻ സിഗ്നൽ ലഭിച്ചിട്ടില്ലെന്നും ആരും പരിഭ്രാന്തരാകരുതെന്നും ജില്ലാ കളക്ടര്‍ ഇന്ന് പുലർച്ചെ അറിയിച്ചു.
കൂടാതെ അനാവശ്യമായി ജനങ്ങൾ പുറത്തിറങ്ങരുതെന്നും കളക്ടർ നിർദേശം നൽകി .”റോഡുകളിലോ ബാൽക്കണികളിലോ ടെറസുകളിലോ ഇറങ്ങരുത്. പരിഭ്രാന്തരാകരുത്. സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് സുരക്ഷിതമാകുമ്പോൾ ഞങ്ങൾ നിങ്ങളെ അറിയിക്കും” എന്ന് കളക്ടർ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ കരാർ ലംഘിച്ചതിന് പാകിസ്താനെ ഇന്ത്യ വിമർശിച്ചു.






