സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഷോണ്‍ ജോര്‍ജിനെതിരെ ഹൈക്കോടതി സ്റ്റേ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മാസപ്പടി കേസില്‍ CMRL ല്‍ നിന്നും കൈക്കൂലി കൈപ്പറ്റിയവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിടണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് SFIO കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയില്‍ നല്‍കിയ ഹര്‍ജി വിധി പറയുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു.

CMRL മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ മൂന്നാം പ്രതിയായി SFIO കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിനൊപ്പം 775 പേജുള്ള കേസ് ഡയറിയും ഹാജരാക്കിയിരുന്നു. ഇതില്‍ മൂവായിത്തില്‍ അധികം എന്‍ട്രികളിലായി നിരവധി ആളുകള്‍ പണം കൈപ്പറ്റിയിട്ടുള്ള വിവരങ്ങളും ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ പകര്‍പ്പ് ആവശ്യപെട്ടുകൊണ്ട് ഷോണ്‍ ജോര്‍ജ് SFIO കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയില്‍ ഹര്‍ജ്ജി സമര്‍പ്പിച്ചിരുന്നു.

ഈ ഹര്‍ജിയില്‍ വിധി പറയാനിരിക്കേയാണ് പ്രസ്തുത രേഖകള്‍ ഷോണ്‍ ജോര്‍ജിന് കൈമാറരുതെന്ന് ആവശ്യപ്പെട്ട് CMRL മാനേജ്‌മെന്റ് ഹൈകോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയത്. കേസ് കേരളാ ഹൈകോടതി പിന്നീട് പരിഗണിക്കും.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.