നടുറോഡിൽ ഹിന്ദു മുന്നണി ഭാരവാഹിയെ വെട്ടിക്കൊലപ്പെടുത്തി. തിരുപ്പൂർ കുമരനന്ദപുരം നിവാസിയും ഹിന്ദുമുന്നണിയുടെ തിരുപ്പൂർ വടക്ക് നിർവാഹകസമിതിയംഗവുമായ ബാലമുരുകൻ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുമൻ (34), തമിഴരസൻ (26) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സുമനെ പാലക്കാട് നിന്നും തമിഴരസനെ തിരുപ്പൂരിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. കേസിൽ രണ്ടുപേരെ പിടികൂടാനുണ്ട്.
ബുധനാഴ്ച പുലർച്ചെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ ആവശ്യപ്പെട്ട് ഫോണിൽ ഒരാൾ വിളിച്ച് വീട്ടിന് പുറത്തേക്ക് ഇറങ്ങിയ ബാലമുരുകനെ കാത്തുനിന്ന സംഘം അരിവാൾ കൊണ്ട് വെട്ടുകയായിരുന്നു. ബാലമുരുകൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം പിന്തുടർന്ന് വെട്ടി വീഴ്ത്തി. ദേഹമാസകലം വെട്ടേറ്റ ബാലമുരുകൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രദേശവാസികളാണ് തിരുപ്പൂർ നോർത്ത് പോലീസിൽ വിവരമറിയിച്ചത്. മൃതദേഹം തിരുപ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
Content: Hindu Munnani office bearer hacked to death in Tiruppur






