നാനി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഹിറ്റ് 3. തിയേറ്ററിൽ നിന്ന് 100 കോടിയിലധികം രൂപ നേടിയ സിനിമ കഴിഞ്ഞ ദിവസം മുതൽ ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ തരംഗമായിരിക്കുകയാണ്.
റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ സിനിമ നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് എത്തി. സൂര്യയുടെ റെട്രോയെ മറികടന്നാണ് ഈ നേട്ടം ചിത്രം സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് പുറമെ ആറ് രാജ്യങ്ങളിൽ സിനിമ ഒന്നാം സ്ഥാനത്താണ്. ഇതിന് പുറമെ 23 രാജ്യങ്ങളിൽ സിനിമ ടോപ് 10 ൽ ഇടം നേടിയിട്ടുണ്ട്.
മെയ് 29 നാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിൽ സിനിമ ലഭ്യമാകും. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവയ്ക്ക് ശേഷം ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമാണ് ഹിറ്റ് 3. ആദ്യ രണ്ട് ഭാഗങ്ങൾ ഒരുക്കിയ സൈലേഷ് കൊളാനു തന്നെയാണ് ഈ സിനിമയും തിരക്കഥയെഴുതി സംവിധാനം ചെയ്തത്. കെജിഎഫ് എന്ന സിനിമയിലൂടെ പ്രേക്ഷക പ്രിയങ്കരിയായ ശ്രീനിധി ഷെട്ടിയാണ് മൂന്നാം ഭാഗത്തിൽ നായികയായത്. ദസറ, സരിപോദാ ശനിവാരം എന്നീ സിനിമകൾക്ക് ശേഷം 100 കോടി ക്ലബിലെത്തുന്ന നാനി ചിത്രമാണ് ഹിറ്റ് 3.



