പാലക്കാട്: കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. അലനല്ലൂര്‍ കലങ്ങോട്ടിരിയിലെ കോരംങ്കോട്ടില്‍ അയ്യപ്പന്‍ (64) ആണ് മരിച്ചത്. മണ്ണാര്‍ക്കാട് എടത്തനാട്ടുകരയില്‍ ആണ് സംഭവം. എടത്തനാട്ടുകരയില്‍ നിന്നും രാവിലെ ബസ്സില്‍ വരുമ്പോള്‍ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ തന്നെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.






