കൊച്ചി: സംഘടന തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് ഒരു വനിത വരണമെന്നാണ് ആഗ്രഹമെന്ന് നടി ഹണി റോസ്. സംഘടനയ്ക്ക് വനിതാ അധ്യക്ഷ വേണം. മാറ്റം ഉണ്ടാകണമെന്നും ഒരു വനിതാ അധ്യക്ഷ വരാൻ ഭയങ്കരമായി ആഗ്രഹിക്കുന്നുവെന്നും ഹണി റോസ് അഭിപ്രായപ്പെട്ടു.
സ്ത്രീ പക്ഷത്തുനിന്ന് ചിന്തിക്കുന്ന സംഘടന കൂടിയാകണം അമ്മ എന്ന് ഹണി റോസ് പറഞ്ഞു. ശ്വേതാ മേനോന് എതിരായ കേസിന്റെ രാഷ്ട്രീയം അറിയില്ല. വാർത്തകളിലൂടെയാണ് വിവരം അറിഞ്ഞതെന്നും ഹണി റോസ് കൂട്ടിച്ചേർത്തു. താരസംഘടനയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഹണി റോസിന്റെ പ്രതികരണം.






