കൊച്ചി: പാചകവാതക ക്ഷാമം രൂക്ഷമായതിന് പിന്നാലെ ഹോട്ടലുകള്‍ അടച്ചതോടെ പണി പോയത് ആയിരക്കണക്കിന് തൊഴിലാളികള്‍ക്കാണ്. അതില്‍ തന്നെ വലിയൊരു വിഭാഗവും അന്യസംസ്ഥാന തൊഴിലാളികളാണ്. ഇതോടെ ഇവര്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുകയാണ്.
അസം, ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും റംസാന്‍ ആഘോഷവും മടക്കയാത്രയുടെ വേഗം വര്‍ധിപ്പിച്ചു. ഇതോടെ തൊഴിലാളി ക്ഷാമവും രൂക്ഷമാകും. 50 ശതമാനം തൊഴിലാളികളും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. അതിനാല്‍ ഇവിടങ്ങളിലേക്കുള്ള ട്രെയിനുകളിലും വലിയ തിരക്കാണ്.
ഒരിക്കല്‍ മടങ്ങിയാല്‍ മാസങ്ങള്‍ക്ക് ശേഷമേ ഇവര്‍ തിരിച്ചെത്തൂ എന്നത് തൊഴില്‍ മേഖലയെ ആശങ്കയിലാക്കുന്നു. നിലവില്‍ മിക്ക ഹോട്ടലുകള്‍ ഒരുതരത്തിലും പ്രവര്‍ത്തിക്കാനാവാത്ത സ്ഥിതിയാണ്.






