മലപ്പുറം: നിലമ്പൂരിൽ ബൈക്ക് യാത്രക്കിടെ സാരി ചക്രത്തിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. പോത്തുകല്ല് സ്വദേശിനിയായ പത്മിനിയാണ് മരിച്ചത്. മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ സാരി പിന്നിലെ ചക്രത്തിൽ കുടുങ്ങി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകടത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ പത്മിനിയെ ഉടൻ നിലമ്പൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.




