Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒരാൾക്ക് എത്ര സിം കാർഡുകൾ കൈവശം വെക്കാം; നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഒരു വ്യക്തിക്ക് സ്വന്തം പേരിൽ നിലനിര്‍ത്താവുന്ന സിം കാര്‍ഡുകളുടെ എണ്ണത്തിൽ കര്‍ശന നിയന്ത്രണത്തിനൊരുങ്ങി കേന്ദ്ര ടെലികോം വകുപ്പ്. കൈവശം അനുവദനീയമായ സിം കാര്‍ഡുകളുടെ പരിധി കഴിഞ്ഞവര്‍ക്ക് ആഗസ്ത് 24 മുതൽ പുതിയ കാര്‍ഡുകൾ അനുവദിക്കുന്നത് വിലക്കി. ഇവർക്ക് പുതിയ കണക്ഷനുകൾ നൽകരുതെന്ന് നിര്‍ദ്ദേശം നൽകി.

രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഒരാൾക്ക് കൈവശം വെക്കാവുന്നത് പരമാവധി ഒമ്പത് സിം കാര്‍ഡുകളാണ്. ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇത് ആറ് സിം കാര്‍‍ഡുകളാണ്. മൊത്തം കൈവശവെക്കാവുന്ന പരിധിയാണിത്. കേന്ദ്ര സര്‍ക്കാരിന്റെ ഡിഐപി സംവിധാനം ഉപയോഗിച്ച് ഉപഭോക്താക്കളുടെ വിവരങ്ങൾ പരിശോധിച്ച് പരിധി കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പു വരുത്താനാണ് ടെലകോം കമ്പനികൾക്ക് നിര്‍ദ്ദേശം നൽകിയിട്ടുള്ളത്. പരിധി പിന്നിട്ടവരുടെ പേര് വിവരങ്ങൾ ആഗസ്ത് 23 മുതൽ ഡിഐപി വഴി ലഭ്യമാക്കും.

പുതിയ കണക്ഷന് അപേക്ഷിക്കുന്നവര്‍ നിലവിൽ കൈവശമുള്ള സിം കാര്‍ഡുകളുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. ടെലികോ കമ്പനികൾ നവംബര്‍ 30 നകം പുതിയ പരിശോധനാ സംവിധാനത്തിലേക്ക് പൂര്‍ണമായും മാറണം.

എങ്ങനെ അറിയാം

സഞ്ചാര്‍ സാഥി ആപ് വഴി ഓരോരുത്തര്‍ക്കും തങ്ങളുടെ പേരിലുള്ള സിം കാര്‍‍ഡുകളുടെ വിവരങ്ങൾ പരിശോധിക്കാം എന്ന് വ്യക്തമാക്കുന്നു. കൂടുതലായുള്ളവ താത്കാലികമായി സസ്പെൻ‍ഡ് ചെയ്ത് പ്രശ്നം പരിഹരിക്കാനും കമ്പനികൾക്ക് നിര്‍ദ്ദേശമുണ്ട്. അറിയാതെ എടുത്തതോ നേരത്തെ നിലവിലുള്ളതോ ആയ സിം കാര്‍ഡുകൾ സഞ്ചാര്‍ സാഥി https://sancharsaathi.gov.in/ വെബ് സൈറ്റിൽ കയറി ഡീ ആക്ടിവേറ്റ് ചെയ്യാം. ഉപഭോക്താവിന് സ്വയം സിം കാര്‍‍ഡുകളുടെ എണ്ണം പരിശോധിക്കാവുന്ന സംവിധാനം സഞ്ചാര്‍ സാഥിയിൽ ആക്ടീവ് ആയ നിലയിലല്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

2 thoughts on “ഒരാൾക്ക് എത്ര സിം കാർഡുകൾ കൈവശം വെക്കാം; നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം”

  1. [2266]mxlobo01 Casino México: Login, Registro, APK y Mejores Bonos,Entra a mxlobo01 Casino México. Realiza tu login o registro, descarga la APK oficial y aprovecha los mejores bonos. ¡Disfruta de la emoción y gana en mxlobo01 hoy! visit: mxlobo01

  2. [1654]jeewin Official Login | সেরা অনলাইন ক্যাসিনো ও দ্রুত বিকাশ পেমেন্ট,jeewin অফিসিয়াল সাইটে লগইন করে সেরা অনলাইন স্লট গেমের নিয়ম জানুন এবং অ্যাপ ডাউনলোড করুন। দ্রুত বিকাশ পেমেন্ট সুবিধায় আজই খেলা শুরু করুন। visit: jeewin

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix