40 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേയ്ക്ക് പോകുമ്പോൾ 140 കോടി ജനങ്ങളുടെ അഭിമാനമാണ് ശുഭാന്‍ഷു ശുക്ല.
1984-ല്‍ രാകേഷ് ശർമ്മ നടത്തിയ ബഹിരാകാശ യാത്രയായിരുന്നു ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യം. ശുഭാന്‍ഷു ഇന്ത്യന്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനും, ടെസ്റ്റ് പൈലറ്റുമാണ്. കൂടാതെ ഐഎസ്ആര്‍ഒയിലെ ബഹിരാകാശയാത്രികനാണ്.
ഇന്ത്യന്‍ ഹ്യൂമന്‍ സ്പേസ് ഫ്ലൈറ്റ് പ്രോഗ്രാമിലേക്കുള്ള നാല് ബഹിരാകാശയാത്രികരില്‍ ഒരാളായ ശുഭാൻഷു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം മിഷന് 4 (ആക്സ്-4) ന്റെ പൈലറ്റുകൂടിയാണ്. കാലാവസ്ഥയും സാങ്കേതിക പ്രശ്നങ്ങളും മൂലം ദൗത്യം വൈകുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ശുഭാൻഷുവിന്റെ ബഹിരാകാശ യാത്ര ചെലവ് 550 കോടി രൂപയാണ്.
ദൗത്യത്തിന്റെ ഭാഗമായി അദ്ദേഹം നിലവില്‍ യുഎസില്‍ ആണ്. ഏതു നിമിഷവും യാത്ര ഉണ്ടായേക്കാം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാകും വിക്ഷേപണം. ആക്സ്-4 ക്രൂവില്‍ ഇന്ത്യ, പോളണ്ട്, ഹംഗറി എന്നിവിടങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്നു. ഇത് ഈ രാജ്യങ്ങളുടെ ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ ദൗത്യം കൂടിയാണ്.
Content: How much did Shubhaanshu Shukla’s space trip cost?






