സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കല്‍പ്പറ്റയില്‍ കസ്റ്റഡിലെടുത്ത യുവാവ് തൂങ്ങിമരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കല്‍പ്പറ്റ:പൊലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് സ്റ്റേഷന്‍ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

വയനാട് ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദ്ദേശിച്ചു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്.

അമ്പലവയല്‍ നെല്ലാറച്ചാല്‍ പുതിയപാടി വീട്ടില്‍ ഗോകുലിനെയാണ് (18) ചൊവ്വാഴ്ച സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫുള്‍കൈ ഷര്‍ട്ടൂരി ശൗചാലയത്തിലെ ഷവറില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായ കേസിലാണ് ഗോകുലിനെ കസ്റ്റഡിയിലെടുത്തത്. കവുങ്ങുകയറ്റതൊഴിലാളിയായിരുന്നു ഗോകുല്‍. മേയ് മാസത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന സിറ്റിംഗിലാണ് കേസ് പരിഗണിക്കുക

Advertisement

അങ്കണവാടി പെന്‍ഷന് 20 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പര്‍മാരുടെയും ക്ഷേമനിധി ബോര്‍ഡിനാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കിയത്.

Read More »

പൂരത്തിനിടെ വാഹനം നിർത്തിയതിനേ ചൊല്ലി കൂട്ടത്തല്ല്; 12അംഗ സംഘം പിടിയിൽ

പാലക്കാട്: ചാലിശേരിയിൽ പൂരത്തിനിടെയുണ്ടായ സംഘർഷത്തിൽ 12 അംഗ സംഘം പൊലീസ് പിടിയിൽ. പെരുമണ്ണൂർ പുതിയേടത്ത് പൂരത്തിനോടനുബന്ധിച്ച് നടന്ന സംഘർഷത്തിൽ 5 പേർക്കാണ് പരിക്കേറ്റത്. റോഡരികിൽ വാഹനം നിർത്തിയിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഞായറാഴ്ച

Read More »

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം; ആക്രമിച്ചത് യുവതിയടക്കം 4 അംഗ സംഘം

കൊച്ചി: കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം. ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പടെ നാലം​ഗ സംഘം മർ‌ദിച്ചത്. യുവതിയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ. മർദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. ഇവർക്കെതിരെ

Read More »

റംസാൻ കളറാക്കാൻ ഷാജി പാപ്പനും പിള്ളേരും എത്തുന്നു

സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ആട് 3 മാർച്ച് 19ന് പുറത്തിറങ്ങും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. ഫാൻ്റസി, ഹ്യൂമർ, ആക്ഷൻ ജോണറിൽ ഒരുങ്ങുന്ന ചിത്രം റംസാൻ ആഘോഷങ്ങൾ കളറാക്കാനാണ്

Read More »

ടോയ്‌ലറ്റ് നിർമ്മാണത്തിന് 15 ലക്ഷം കൈക്കൂലി; പഞ്ചായത്ത് ഓവർസിയർ പിടിയിൽ

എറണാകുളം: ടോയ്‌ലറ്റ് നിർമിക്കാൻ 15 ലക്ഷം കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് ഓവർസിയർ ദീപേഷ് കുമാർ ആണ് അറസ്റ്റിലായത്. പുത്തൻകുരിശിലെ ഒരു ഗോഡൗണിന് സമീപം ടോയ്‌ലറ്റ് നിർമ്മാണത്തിന്

Read More »

പലിശരഹിത സ്വർണവായ്പയുടെ മറവിൽ വീട്ടമ്മയുടെ ആഭരണങ്ങൾ തട്ടിയ യുവാവ് പിടിയിൽ

തലശ്ശേരി: പലിശരഹിത സ്വർണവായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയെ ധർമടം പോലീസ് അറസ്റ്റ് ചെയ്തു. എടക്കാട് ഉസ്സൻമുക്ക്‍ സ്വദേശി പി.പി. ഇസ്മയിൽ (42) ആണ് കൊച്ചിയിൽ നിന്ന്

Read More »
Advertisement