സി പി സുഗതൻ
വേടൻ എന്ന പേര് ഒരു പയ്യൻ സ്വീകരിച്ചതു കൊണ്ടോ അദ്ദേഹം റാപ്പ് പാട്ടുകൾ പാടുന്നത് കൊണ്ടോ, അദ്ദേഹത്തിന്റെ നിറം കറുപ്പ് ആയതു കൊണ്ടോ, അദ്ദേഹം പാട്ടിനിടയിൽ “മൈര് “എന്ന പദം ഉപയോഗിച്ചതോ ഒരു വലിയ കാര്യമല്ല. അത് വിവാദമാകുകയില്ലായിരുന്നു. സാധാരണ ഇംഗ്ലീഷ് “റാപ്പ് പാട്ടുകളിൽ “fuck”തുടങ്ങിയ അനേകം തെറി വാക്കുകൾ സായിപ്പ് ഉപയോഗിക്കുന്നുണ്ട്. ഉദ്ദേശിക്കുന്ന ആശയങ്ങൾക്ക് തീഷ്ണത കിട്ടാൻ അതൊക്കെ ഉപയോഗിക്കും. ഇതിനെ മലയാളത്തിൽ” പ്രതിഭാഷ “എന്നു പറയും.
നമ്മുടെ മലയാളത്തിലും “പ്രതി ഭാഷ” കവിതകൾ ഉണ്ട്. 19നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അഫൻ നമ്പൂതിരിയുടെയും അദ്ദേഹത്തിന്റെ മകൻ മഹൻ നമ്പൂതിരിയുടെയും കവിതകൾ മുഴുവനും തെറി ആണെന്ന് വ്യാഖനിക്കാം. എന്നാൽ അതെല്ലാം പ്രാസം ഒപ്പിച്ച മനോഹരമായ കവിതകളാണ്. നമ്മുടെ സമകാലികൻ പമ്മൻ എന്ന നോവലിസ്റ്റ് “പ്രതിഭാഷ” ഉപയോഗിക്കുന്ന എഴുത്തുകാരൻ ആയിരുന്നു. പഞ്ചാബി ഭാഷയിൽ “ബഹൻ ചൂത്ത്” ഒരു പ്രയോഗമാണ്. അങ്ങനെ പ്രതി ഭാഷ ഉപയോഗിക്കുന്നവർ എല്ലാം മോശമാണ് എന്ന ധാരണ തെറ്റാണ്.
ഇന്നലെ വേടനെ കളിയാക്കിക്കൊണ്ട് അദ്ദേഹത്തിന്റെ പുറകിൽ ആരാണ് എന്നറിയിക്കാൻ ഞാനും “പ്രതി ഭാഷയിൽ” തെറി പോലെ തോന്നിക്കുന്ന ഒരു പൊട്ടക്കവിത എഴുതി fb യിൽ ഇട്ടിരുന്നു. ഇതൊക്കെ ലോകത്തിൽ സാധാരണം. അച്ചടി ഭാഷയിൽ സംസാരിക്കാൻ നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉണ്ടല്ലോ വേടൻ വിവാദം ആകുന്നത് എപ്പോഴാണ്? വേടന്റെ റാപ്പിൽ സിപിഎം രാഷ്ട്രീയം കലർത്തി മുതലെടുക്കാൻ നോക്കിയപ്പോഴാണ്. കഞ്ചാവ് കേസിൽ അറസ്റ്റിലായ വേടനെ വിടുവിച്ചു മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തിൽ വേടനെ പാടിപ്പിച്ചത് നാണം കെട്ട മുതലെടുപ്പ് രാഷ്ട്രീയം തന്നെ.
തക്കം പാർത്തിരുന്ന” ജിഹാദി എലിമെന്റും”കേരളത്തിൽ സലഫി ഇസ്ലാമിസ്റ്റുകളുടെ” pay roll ” ലുള്ള കള്ള ദളിത് ആക്റ്റീവിസ്റ്റുകളും, ജാതി വിഷം കലർത്തി ഇന്ത്യയുടെ എല്ലാ പ്രശ്നങ്ങൾക്കും മുന്നോക്ക സമുദായങ്ങളെ ചീത്ത വിളിക്കുന്ന സുനിൽ ഇലയിടങ്ങളും ഇസ്ലാമിസ്റ്റ്കളെ സദാ സമയവും വെളുപ്പിക്കുന്ന രാഹുൽ ഈശ്വർമാരും, ഇന്ത്യയിൽ ഇസ്ലാം ഭരണം വരണമെന്ന് ആഗ്രഹിക്കുന്ന കമലുദ്ധീൻ എന്ന കമലിനെപ്പോലുള്ള എല്ലാ അട്ടകളും ആ പാവം വേടന് ഒപ്പം കുടിയപ്പോൾ സംഗതി വഷളായി. ഞങ്ങൾ ഹിന്ദുത്വക്കാർക്കും ചിലതു കത്തി.
വേടനെക്കൊണ്ട് സലഫികൾ പലസ്തീൻ പതാക ഉയർത്തിച്ചു ലോകമുസ്ലിം ഭീകര വാദത്തിനെ അനുകൂലിച്ചു” റാപ്പുകൾ”പാടിച്ചു. ഹിന്ദുക്കളെ മൊത്തത്തിൽ അപമാനിച്ചു” റാപ്പ്”അടിക്കാൻ തുടങ്ങി. ഞാൻ വേടന്റെ ഒരു വീഡിയോ കണ്ടു, അതിൽ തട്ടമിട്ട മുസ്ലിം സ്ത്രീകൾ വേടന് ചുറ്റും ഇരിക്കുന്നു. മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പാവം വേടന് മദ്യം ഒഴിച്ച് കൊടുക്കുന്നു. പാവം വേടൻ അത് കുടിച്ചിട്ട് അവർ എഴുതിക്കൊടുത്ത നരേന്ദ്ര മോദിയെ തെറി വിളിക്കുന്ന റാപ്പുകൾ പാടുന്നു. സംഗീതം ഹറാം ആണെന്ന് പറയുന്ന ഇസ്ലാമിസ്റ്റുകൾക്ക് വേടനോട് എന്തിര് സ്നേഹം.
വേടനെ ഉപയോഗിച്ച് കേരളീയ സമൂഹത്തെ ഇത്രയും ദുഷിപ്പിക്കുന്നതു കണ്ടു സൈബർ ആക്രമണത്തിനു എന്റെ ആളുകൾക്ക് ഞാനും സിഗ്നൽ കൊടുത്തു എന്നത് നേരാണ്. ഞാൻ സ്വയം അതിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നു.
ശശികല ടീച്ചർക്ക് കാര്യം നമ്മളെക്കാൾ കൂടുതൽ മനസ്സിലാകുമല്ലോ. ടീച്ചർ നാടിന്റെ സംസ്കാരത്തിന് നേരെ വരുന്ന ഏതു ആക്രമണത്തെയും പ്രധിരോധിക്കുന്ന എന്റെയും നേതാവാണ്.
ഹിന്ദുക്കളുടെ മൊത്തകച്ചവടം പറഞ്ഞു ഞങ്ങൾ ചിലപ്പോൾ വഴക്ക് കൂടുമായിരിക്കും. അതു ഞങ്ങളുടെ കുടുമ്പ പ്രശ്നംമാത്രമാണ്. അതുകൊണ്ട് ടീച്ചറെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ഹിന്ദു സമാജം സമ്മതിക്കില്ല. വേടൻ വിഷയത്തിൽ ടീച്ചർക്കു പൂർണ പിന്തുണ. വേടന് അവസാനം എന്തു സംഭവിക്കുമെന്നു മദനിയെ കണ്ടു പഠിച്ചാൽ മതി. അവസാനം ആരും കൂടെ കാണില്ല എന്നോർക്കുക.
ജനറൽ സെക്രട്ടറി
ഹിന്ദു പാർലമെന്റ്.






