Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോട്ടയത്ത് അധ്യാപികയെ ക്ലാസിൽ കയറി ആക്രമിച്ച് ഭർത്താവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: എറ്റുമാനൂർ പൂവത്തുമുട്ടിൽ സ്കൂളിനുള്ളിൽ അധ്യാപികയ്‌ക്ക് നേരെ ആക്രമണം. ഡോണിയ എന്ന അധ്യാപികയെ ഭർത്താവ് കൊച്ചുമോൻ ആണ് ആക്രമിച്ചത്. കഴുത്തിൽ കത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. കുറച്ച് നാളുകളായി ഇവർ വേർപിരിഞ്ഞ് താമസിച്ചുവരികയാണ്. ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്.

സ്കൂളിലെത്തിയ കൊച്ചുമോൻ, ഡോണിയ എത്തിയോയെന്ന് പ്രധാനാധ്യാപികയോട് ചോദിക്കുകയും പിന്നാലെ പുസ്തകങ്ങൾ കൊടുക്കാനുണ്ട് എന്ന വ്യാജേന അധ്യാപികയെ ക്ലാസ് മുറിയിൽ നിന്നും വിളിച്ചിറക്കുകയും ചെയ്തു. തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു.

ആക്രമണം നടന്നതിനു പിന്നാലെ കൊച്ചുമോൻ സ്ഥലത്ത് നിന്നും ഒളിവിൽ പോയി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer