കൊല്ലം: പുനലൂരിൽ കുടുംബപ്രശ്നത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടില്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം പ്രതി ഐസക് കൊലപാതക വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചതായി പൊലീസ് അറിയിച്ചു. മക്കളുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നീട് ഇയാള്‍ സ്വമേധയാ പുനലൂര്‍ പൊലീസില്‍ കീഴടങ്ങി.






