സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘ഞാൻ ചോദിച്ചത് വെള്ളം; തുറന്ന് പറഞ്ഞ് കിലി പോൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലോകമെമ്പാടും നിരവധി ആരാധകരുള്ള സോഷ്യൽ മീഡിയ താരമാണ് ടാൻസാനിയനായ കിലി പോൾ. ലിപ് സിങ്ക് വീഡിയോകൾ ചെയ്ത് മലയാളികളെ അടക്കം കയ്യിലെടുത്ത കിലി പോൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് കേരളത്തിൽ വന്നിരുന്നു. വൻ വരവേൽപ്പ് ആയിരുന്നു ഉണ്ണിയേട്ടൻ എന്ന് സ്നേഹത്തോടെ മലയാളികൾ വിളിക്കുന്ന കിലിയ്ക്ക് കേരളക്കര നൽകിയത്. ആദ്യമായി അഭിനയിക്കുന്ന സിനിമയുടെ പ്രമോഷനുമെല്ലാം കിലി പങ്കെടുക്കുകയും ചെയ്തത് ഏറെ ശ്രദ്ധനേടിയിരുന്നു.

കിലിയുടെ കേരള സന്ദർശനം വൈറലായപ്പോൾ ശ്രദ്ധനേടിയൊരു വീഡിയോ ഉണ്ടായിരുന്നു. മാളിൽ പരിപാടിക്കിടെ വെള്ളം കുടിക്കുന്ന കിലിയുടെ വീഡിയോ ആയിരുന്നു ഇത്. ഒരു കവിൾ വെള്ളം കുടിച്ച കിലിയ്ക്ക് പക്ഷേ അത് കുടിച്ചിറക്കാൻ സാധിച്ചില്ല. പിന്നാലെ അത് ആ കുപ്പിയിൽ തന്നെ തുപ്പുകയും ചെയ്തിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എങ്ങും വൈറലാകുകയും ചെയ്തു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് കിലി പോൾ.

താൻ ചോദിച്ചത് വെള്ളം ആയിരുന്നുവെന്നും എന്നാൽ തനിക്ക് കിട്ടിയ കുപ്പിയിൽ മദ്യത്തിന്റേയും സ്പിരിറ്റിന്റേയോ രുചി ആയിരുന്നുവെന്നും കിലി പോൾ പറയുന്നു. മദ്യം കുടിക്കുന്ന ആളല്ലാത്തതിനാൽ അത് കുടിക്കാനും കഴിഞ്ഞില്ല. അടുത്തെങ്ങും ബാത്റൂമും ഉണ്ടായില്ല. അതാണ് കുപ്പിയിൽ തന്നെ തുപ്പിയതെന്നും ആദ്യമായി ആ ടേസ്റ്റ് രുചിച്ചതിന്റെ പ്രശ്നമായിരുന്നുവെന്നും കിലി പോൾ പറഞ്ഞു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.