കൊച്ചി: രാജ്യത്തെ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായ എസ്കെ ഫിനാന്‍സ് ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ഇന്‍ഷൂറന്‍സുമായി തന്ത്രപരമായ സഹകരണം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഈ സഹകരണത്തിലൂടെ എസ്കെ ഫിനാന്‍സിന്‍റെ ഉപഭോക്താക്കള്‍ക്ക് ഗ്രൂപ്പ് ക്രെഡിറ്റ് ഇന്‍ഷൂറന്‍സ് ലഭ്യമാകുകയും അവര്‍ക്ക് ആവശ്യമായ സാമ്പത്തിക പരിരക്ഷ നല്‍കുകയും ചെയ്യും.
എസ്കെ ഫിനാന്‍സിന് ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും ഉള്ള ശക്തമായ സാന്നിധ്യം വഴി 9.3 ലക്ഷത്തിലേറെ വരുന്ന ഉപഭോക്താക്കള്‍ക്ക് വായ്പാ കേന്ദ്രീകൃത ഇന്‍ഷൂറന്‍സ് പദ്ധതികള്‍ നല്‍കാനും അവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും സാധിക്കും.
ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് കുറഞ്ഞ തോതില്‍ മാത്രം സാമ്പത്തിക സേവനങ്ങള്‍ ലഭ്യമായിട്ടുള്ള വ്യക്തികള്‍ക്ക്, ലളിതവും സുഗമവുമായ വായ്പാ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ വഴി ഉത്തരവാദിത്തത്തോടു കൂടി വായ്പകള്‍ നേടുന്നതിനും കൂടുതല്‍ മെച്ചപ്പെട്ട സാമ്പത്തിക സുരക്ഷ നേടുന്നതിനും ഈ സഹകരണം വഴിയൊരുക്കും. നഷ്ട സാധ്യതകള്‍ മെച്ചപ്പെട്ട രീതിയില്‍ ആസൂത്രണം ചെയ്യാനും കുടുംബത്തിന്‍റെ സാമ്പത്തിക പദ്ധതികള്‍ തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും ഇതു വഴിയൊരുക്കും.
മുന്‍നിര എന്‍ബിഎഫ്സി ആയ എസ്കെ ഫിനാന്‍സുമായി സഹകരിക്കാന്‍ തങ്ങള്‍ക്ക് ആഹ്ളാദമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി ക്രെഡിറ്റ് ലൈഫ് ആന്‍റ് പ്രൊട്ടക്ഷന്‍ വിഭാഗം വിതരണ മേധാവി ഉപേന്ദ്ര പ്രഭു പറഞ്ഞു. എല്ലാവര്‍ക്കും ഇന്‍ഷൂറന്‍സ് എന്ന ലക്ഷ്യം നേടാനാവുന്ന വിധത്തില്‍ സാന്ദ്രത വര്‍ധിപ്പിക്കാനുള്ള സുപ്രധാന മാര്‍ഗം വിതരണമാണ്. ഉപഭോക്താക്കളുടെ ദീര്‍ഘകാല സാമ്പത്തിക പരിരക്ഷാ ആവശ്യങ്ങള്‍ക്കു പിന്തുണ നല്‍കുകയും ഇന്‍ഷൂറന്‍സ് ലഭ്യത മെച്ചപ്പെടുത്തുകയും ചെയ്യുകയെന്ന കമ്പനിയുടെ ശ്രദ്ധാമേഖലയ്ക്ക് അനുസൃതമാണ് ഈ സഹകരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരു സ്ഥാപനങ്ങളും ഉപഭോക്തൃ കേന്ദ്രീകൃതമായാണു പ്രവര്‍ത്തിക്കുന്നതെന്നും ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യം നല്‍കുന്നതിലാണ് ഇരു സ്ഥാപനങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവിചാരിതമായി എന്തെങ്കിലും സംഭവിച്ചാല്‍ ഉപഭോക്താവിന്‍റെ കുടുംബത്തിന് വായ്പയുടെ ബാധ്യതയാവില്ല ഉണ്ടാകുന്നതെന്നും അതൊരു ആസ്തിയായിരിക്കും എന്നും ഉറപ്പാക്കുന്നതാണ് വായ്പാ ഇന്‍ഷൂറന്‍സിന്‍റെ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു.
വായ്പകള്‍ നല്‍കുന്നതിനും അപ്പുറത്തേക്കു പോകുന്നതാണ് തങ്ങളുടെ ദൗത്യമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എസ്കെ ഫിനാന്‍സ് ഹോൾ ടൈം ഡയറക്ടര്‍ യാഷ് സേത്തിയ പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ സാമ്പത്തികമായി പ്രതിരോധ ശക്തിയുള്ളവരായി മാറുന്നു എന്നുറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യം. അവരുടെ കുടുംബങ്ങളെ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും വായ്പാ ബാധ്യതകളില്‍ നിന്നും സംരക്ഷിക്കണം. ഈ ദിശയിലെ സുപ്രധാന നാഴികക്കല്ലാണ് ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫുമായുള്ള സഹകരണം. തങ്ങളുടെ ഇന്‍ഷൂറന്‍സ് മേഖലയുമായി ബന്ധപ്പെട്ട വിപുലമായ കാഴ്ചപ്പാടുമായി ചേര്‍ന്നു പോകുന്നതാണ് ഈ നീക്കമെന്നും പുതിയ ഭാരതത്തിനായി ഇന്‍ഷൂറന്‍സ് വായ്പാ പദ്ധതികള്‍ നല്‍കുന്നതാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൈഫ് ഇന്‍ഷൂറന്‍സും ഉപഭോക്താക്കളുടെ ദീര്‍ഘകാല സാമ്പത്തിക ക്ഷേമവും ലളിതമാക്കാനുള്ള ഇരു സ്ഥാപനങ്ങളുടേയും യോജിച്ചുള്ള പ്രതിബദ്ധതയാണ് ഈ സഹകരണം പ്രതിഫലിപ്പിക്കുന്നത്.






