സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘ഐഡന്റിറ്റി’ സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു; ജനുവരി 31ന് ഒടിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടൊവിനോ തോമസും തൃഷ കൃഷ്ണനും പ്രധാന വേഷങ്ങളിൽ എത്തിയ അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ചിത്രം ‘ഐഡന്റിറ്റി’ യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജനുവരി 2ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം, ഈ വർഷത്തിലെ പ്രധാന റിലീസുകളിൽ ഒന്നായിരുന്നു. സീ 5 പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം സ്ട്രീമിംഗ് എത്തുക. ജനുവരി 31 മുതലാണ് ചിത്രം ഒടിടിയിൽ പ്രദർശിപ്പിക്കുക. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം കാണാനാവും.

ഫോറെൻസിക് എന്ന ചിത്രത്തിന് ശേഷം അഖിൽ പോളും അനസ് ഖാനുമൊപ്പം ടൊവിനോ എത്തുന്ന ചിത്രമാണ് ഐഡന്റിറ്റി. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയ് സി ജെയും ചേർന്ന് നിർമ്മിച്ച ചിത്രം സ്റ്റൈലിഷ് ത്രില്ലർ ഗണത്തിൽ പെടുന്നു. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഏറെ ശ്രദ്ധേയമാണ്.

ടൊവിനോയുമൊത്ത് തൃഷ ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബോളിവുഡ് താരം മന്ദിര ബേദി ഒരു പ്രധാന വേഷത്തിൽ എത്തുന്നു. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ലിയോയ്ക്ക് ശേഷം തൃഷയും, ഗാണ്ഡീവധാരി അർജുന്‍, ഹനുമാന്‍ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം വിനയ് റായിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അഖിൽ ജോർജാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയാണ്.

Tags :

Recent News

Advertisement