മലപ്പുറം: അൻവർ വന്നാൽ യുഡിഎഫ് ഒന്നും കൂടെ ശക്തിപ്പെടുമെന്ന് മലപ്പുറം ജില്ല ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്. കഴിഞ്ഞ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 19000 ത്തോളം വോട്ടുകൾ നേടി തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ. അദ്ദേഹത്തിന് വഴിക്കടവ്, ചുങ്കത്തറ പഞ്ചായത്തുകളിൽ സ്വാധീനമുണ്ട്. ചുങ്കത്തറ പഞ്ചായത്തിൽ അദ്ദേഹത്തിന്റെ സ്വാധീനത്താൽ യു ഡി എഫ് ഭരണം നിലനിർത്തിയത്.
യുഡിഎഫിന് കരുളായി പഞ്ചായത്തിൽ മുസ്ലിംലീഗിന്റെ സീറ്റ് വിട്ടുകൊടുത്ത് തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. പ്രാദേശിക സഖ്യം ഇതുപോലെ പലയിടത്തും നിലമ്പൂർ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ഉണ്ട്. അൻവർ കൂടെ നിന്നാൽ യുഡിഎഫിന് വലിയ വിജയം നേടാനും കഴിയും എന്ന ടിസിസി പ്രസിഡണ്ട് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഉടനെ തന്നെ പിവി അൻവറിനെ യുഡിഎഫിൽ അസോസിയേറ്റ് മെമ്പറാക്കാം എന്ന് കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ത്രികോണം മത്സരമായിരുന്നു ഷൗക്കത്തിനെതിരെ എം സ്വരാജ് സിപിഎമ്മിലെ യുവ മുഖമായ നേതാവായിരുന്നു. അതോടൊപ്പം തന്നെയാണ് പിവി അൻവർ അവസാന ലാപ്പിൽ യുഡിഎഫിനൊപ്പം നിൽക്കാൻ കഴിയുമെന്ന് ആഗ്രഹിച്ചിരുന്നു. അസോസിയേറ്റ് അംഗം എന്ന് പറഞ്ഞിരുന്നു.അത് ലഭിക്കാത്തതിനെ തുടർന്ന് അദ്ദേഹം ഒറ്റയ്ക്ക് മത്സരിച്ചത്.






