Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കല്യാണം മുടക്കിയെന്നാരോപിച്ച് സ്‌ഥാനാർഥിയെ മർദിച്ചതായി പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വേങ്ങര പഞ്ചായത്ത് 11-ാം വാർഡ് സ്വതന്ത്ര സ്‌ഥാനാർഥി എ കെ ഫൈസലി നെയാണ് മർദിച്ചത്. സഹോദരനും പഞ്ചായത്ത് സ്‌ഥിരസമിതി അധ്യക്ഷനുമായ സലീം ആണ് മർദിച്ചതെന്ന് ഫൈസൽ പറഞ്ഞു. മാർക്കറ്റ് റോഡ് വരവെട്ടിച്ചാലിൽ വച്ചാണ് സംഭവം. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അവിടെ ബൈക്കിലെത്തിയ സലീം മർദിക്കുകയായിരുന്നു. സലീമിൻ്റെ മകളുടെ കല്യാണം മുടക്കിയത് ചോദ്യം ചെയ്‌തും താൻ ലീഗിനെതിരെ ഇടതു പിന്തുണയിൽ സ്വതന്ത്രനായി മത്സരിക്കുന്നതുമാണ് മർദനത്തിന് കാരണമെന്ന് ഫൈസൽ പറഞ്ഞു.

അതേസമയം, വാർഡിലെ വോട്ടർക്ക് സ്ലിപ്പ് നൽകാനെത്തിയപ്പോൾ ഫൈസൽ മർദിക്കുകയായിരുന്നുവെന്ന് സലീം പറഞ്ഞു. ഇതിന് രാഷ്ട്രീയമായി ഒരു ബന്ധവുമില്ല, കുടുംബ രോഷമാണ്. മകളുടെ കല്യാണം മുടക്കിയതുമായി ബന്ധപ്പെട്ട് ചോദിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ മർദിക്കുകയും ബൈക്കിന്റെ ചാവി കൊണ്ട് കുത്തുകയും ചെയ്തു എന്നാണ് ഇരുവരുയെടും പരാതി. ഇരുവരുടെയും പരാതിയിൽ പൊലീസ് കേസെടുത്തു. ജിഎംവി.എച്ച്.എസ് സ്‌കൂൾ പിടിഎ പ്രസിഡന്റ്റ് കൂടിയാണ് ഫൈസൽ

Advertisement
WhiteswanTV Footer