മോഗ: പഞ്ചാബില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമി്ത് ഷാ. 2024ല്‍ ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ കരട് പാസാക്കുകയും 2026ല്‍ ബില്‍ നിയമസഭ അംഗീകരിക്കുകയും ചെയ്തു. പ്രധാനമായും ക്രിസ്ത്യന്‍ വിഭാഗങ്ങളെ ലക്ഷ്യം വെച്ചാണ് ഈ നിയമം. പഞ്ചാബിലും ഇത് തന്നെയാണ് ലക്ഷ്യം വെക്കുന്നത്.
തംമാറ്റം ജാമ്യമില്ലാക്കുറ്റമാക്കി പത്തുവര്‍ഷംവരെ ജയിലിലടയ്ക്കുന്ന നിയമമാണ് ഛത്തീസ്ഗഡില്‍ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയത്. 2027 തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പഞ്ചാബിലെ നീക്കങ്ങള്‍. പഞ്ചാബ് നേരിടുന്ന പ്രധാന വെല്ലുവിളി മതപരിവര്‍ത്തനമാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി കോണ്‍ഗ്രസും ആം ആദ്മി പാര്‍ടിയും ഇതിന് ഒത്താശ ചെയ്യുകയാണെന്നുമാണ് അമിത് ഷായുടെ ആരോപണം.




