കൊച്ചി: സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എൽദോസ് കുന്നപ്പിള്ളി. ദില്ലിയിൽ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷമായി താൻ കഠിനാധ്വാനം നടത്തിയതായും പെരുമ്പാവൂരിൽ അസാധ്യമായ കാര്യങ്ങൾ സാധ്യമാക്കിയതായും എൽദോസ് പറഞ്ഞു.
സീറ്റ് ലഭിച്ചാൽ 15,000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കാമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. പാർട്ടി നേതൃത്വത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും, തന്റെ അയോഗ്യത എന്താണെന്ന് നേതൃത്വം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവർത്തകരുടെ ശക്തമായ പിന്തുണ തനിക്കുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവേ എൽദോസ് കുന്നപ്പിള്ളി കൂട്ടിച്ചേർത്തു.






