സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഐ എച്ച് ആര്‍ ഡിയും രാജീവ് ഗാന്ധി സെന്ററും യോജിച്ച്‌സംയുക്ത ഗവേഷണ- സംരംഭങ്ങള്‍; ധാരണാപത്രമായി: മന്ത്രി ഡോ. ബിന്ദു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (RGCB)യും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതികവിദ്യാഭ്യാസ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് (IHRD) യും തമ്മില്‍ സംയുക്ത ഗവേഷണങ്ങള്‍ക്കും സംയുക്ത സംരംഭങ്ങള്‍ക്കും ധാരണാപത്രമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.മന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഐ എച്ച് ആര്‍ ഡി ഡയറക്ടര്‍ ഡോ. വി. എ. അരുണ്‍ കുമാറും ആര്‍ ജി സി ബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണയും ഒപ്പിട്ട ധാരണാ പത്രം (MoU) പരസ്പരം കൈമാറി.

സംയുക്ത ഗവേഷണ പദ്ധതികള്‍, സാങ്കേതിക രംഗത്തെ സംയുക്ത സംരംഭങ്ങള്‍, പരിശീലന പരിപാടികള്‍, വര്‍ക്ക്ഷോപ്പുകള്‍, അടക്കമുള്ള വിവിധ പരിപാടികളാണ് ഇതില്‍ വിഭാവനം ചെയ്യുന്നത്. ഇവയിലൂടെ അധ്യാപകരുടെയും ഗവേഷകരുടെയും വിദ്യാര്‍ത്ഥികളുടെയും കഴിവുകള്‍ മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ബയോടെക്‌നോളജി-ബയോ ഇന്‍ഫര്‍മാറ്റിക്സ് മേഖലയില്‍ ന്യൂതന വിദ്യാഭ്യാസപദ്ധതികള്‍ വികസിപ്പിക്കുന്നതിലും ഗവേഷണ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിലും ഇരു സ്ഥാപനങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

ഒമ്പത് എഞ്ചിനീയറിംഗ് കോളേജുകള്‍, ഏഴ് പോളി ടെക്നിക് കോളേജുകള്‍, 45 അപ്ലൈഡ് സയന്‍സ് കോളേജുകള്‍ എന്നിവയടക്കം 87 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഐ എച്ച് ആര്‍ ഡിക്ക് ഉള്ളത്. സാങ്കേതിക അറിവും തൊഴില്‍ നൈപുണ്യവും നേടിയ യുവതലമുറയെ വളര്‍ത്തി, രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളിയാക്കുന്നതില്‍ വലിയ പങ്കാണ് ഐ എച്ച് ആര്‍ ഡി വഹിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) വിദ്യാഭ്യാസത്തില്‍ കേരളത്തില്‍ ആദ്യമായി നേതൃത്വം നല്‍കിയ ഐ എച്ച് ആര്‍ ഡി, അക്കാദമിക് മേഖലയിലും ഗവേഷണ മേഖലയിലും നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്.

ആധുനിക ജീവശാസ്ത്ര മേഖലയിലെ മോളിക്യൂലാര്‍ ബയോളജി, ഡിസീസ് ബയോളജി, ബയോടെക്‌നോളജി എന്നിവയില്‍ നവീന ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ഥാപനമാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (RGCB). ആരോഗ്യരംഗത്തും ജനിതക ഗവേഷണത്തിലും ആര്‍ ജി സി ബി നല്‍കുന്ന സംഭാവനകള്‍ സ്ഥാപനത്തെ ദേശീയ-ആഗോള തലങ്ങളില്‍ ശ്രദ്ധേയമാക്കിയിട്ടുണ്ട്. ലോകോത്തര സൗകര്യങ്ങളും ന്യൂതന ഗവേഷണ സൗകര്യങ്ങളുമുള്ള ആര്‍ ജി സി ബി, ട്രാന്‍സ്ലേഷണല്‍ സയന്‍സിന്റെ ശേഷിവികസനത്തിനുള്ള രാജ്യത്തെ പ്രധാന കേന്ദ്രമാണ്.

ആര്‍ ജി സി ബിയും ഐ എച്ച് ആര്‍ ഡിയും തമ്മിലുള്ള ധാരണാപത്രം ബയോടെക്‌നോളജി ഉള്‍പ്പെടെയുള്ള ശാസ്ത്രീയ മേഖലകളില്‍ കേരളത്തില്‍ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ-ഗവേഷണ പദ്ധതികള്‍ക്ക് വഴിയൊരുക്കുമെന്ന് മന്ത്രി ഡോ. ബിന്ദു ധാരണാപത്ര കൈമാറ്റച്ചടങ്ങില്‍ പറഞ്ഞു. ഗവേഷണ ഫലങ്ങള്‍ സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തില്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഈ സഹകരണം പുതിയ ഊര്‍ജ്ജം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ആര്‍ ജി സി ബിയുമായുള്ള പങ്കാളിത്തം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആഗോള നിലവാരമുള്ള ഗവേഷണവും പരിശീലനവും ലഭ്യമാക്കുന്ന അതുല്യാവസരമാണെന്ന് ഐ എച്ച് ആര്‍ ഡി ഡയറക്ടര്‍ ഡോ. വി. എ. അരുണ്‍കുമാര്‍ പറഞ്ഞു. ശാസ്ത്രീയ ഗവേഷണത്തെ സമൂഹത്തിന് പ്രയോജനകരമായ ഫലങ്ങളിലേക്ക് വഴിമാറ്റുന്നതിനുള്ള ആര്‍ ജി സി ബിയുടെ ദൗത്യത്തില്‍ ഈ സഹകരണം ഏറെ പ്രാധാന്യമുള്ളതാണെന്ന് ആര്‍ ജി സി ബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ പറഞ്ഞു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.