സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നിയമം ലംഘിച്ചുള്ള നിർമാണം; കണ്ണൂർ നഗരമധ്യത്തിലെ 10 നില കെട്ടിടം പൊളിച്ചുതുടങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: നഗരത്തിലെ നിർമാണച്ചട്ടങ്ങൾ കാറ്റിൽപ്പറത്തി പണികഴിപ്പിച്ച കൂറ്റൻ കെട്ടിടം കോർപ്പറേഷൻ നിർദേശപ്രകാരം പൊളിച്ചുനീക്കിത്തുടങ്ങി. കാൽടെക്സിന് സമീപം എൻ.എസ് ടാക്കീസിന് അടുത്ത് പത്ത് വർഷം മുൻപ് പണിത 10 നില കെട്ടിടമാണ് അധികൃതരുടെ കർശന നിലപാടിനെത്തുടർന്ന് നിലംപൊത്തുന്നത്. ഇത്തരത്തിൽ നിയമലംഘനം കണ്ടെത്തി ഒരു ബഹുനില കെട്ടിടം പൂർണ്ണമായി പൊളിച്ചുനീക്കുന്നത് കണ്ണൂർ നഗരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ്.

ഏഴ് നിലകൾക്ക് മാത്രമാണ് അനുമതി നൽകിയിരുന്നത് എങ്കിലും പത്ത് നിലകൾ നിർമിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് നഗരമധ്യത്തിലെ അനധികൃത കെട്ടിടം കോർപ്പറേഷൻ പൊളിച്ചുനീക്കുന്നുണ്ട്. കുറഞ്ഞ വിസ്തീർണ്ണമുള്ള സ്ഥലത്ത് ചട്ടങ്ങൾ ലംഘിച്ച് കൂറ്റൻ കെട്ടിടം നിർമിച്ചതും പാർക്കിംഗ് സൗകര്യം ഉൾപ്പെടെയുള്ള ഗുരുതര പിഴവുകളും കണ്ടെത്തിയിരുന്നു. അത്യാധുനിക ഹൈഡ്രോളിക് ക്രെയിനുകൾ ഉപയോഗിച്ച് യന്ത്രങ്ങൾ കെട്ടിടത്തിന്റെ മുകളിലെത്തിച്ചാണ് പൊളിക്കൽ നടപടികൾ പുരോഗമിക്കുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.