തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്‍. എന്നാല്‍ രാജ്യസഭാംഗമാകാനുള്ള ആഗ്രഹവും വെളിപ്പെടുത്തി. പി ടി ഉഷയ്ക്ക് നല്‍കിയത് പോലെ എം പി സ്ഥാനം തന്നാല്‍ സ്വീകരിക്കുമെന്നും ഐ എം വിജയന്‍ പറഞ്ഞു.
‘മത്സരിക്കാന്‍ നില്‍ക്കണമെന്ന് പറഞ്ഞ് സുരേഷ് ഗോപി വിളിച്ചിരുന്നു. മത്സരിക്കാന്‍ ഇഷ്ടമില്ലെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് ഏതെങ്കിലും ഒരു പാര്‍ട്ടിയുമായി അടുത്ത ബന്ധമില്ല. എല്ലാവരും വേണം എനിക്ക്. മൂന്ന് പാര്‍ട്ടിക്കാരും എന്റെ ജീവിതത്തില്‍ നിര്‍ണായക സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. എല്ലാവരുടെയും സ്‌നേഹം മാത്രം മതി’ എന്നും വിജയന്‍ പറഞ്ഞു.






