തൃശ്ശൂര്‍: മൂന്നരപതിറ്റാണ്ടിലധികം നീണ്ട പൊലീസ് സര്‍വീസില്‍ നിന്ന് ഫുട്ബോള്‍ ഇതിഹാസം ഐഎം വിജയന് ഇന്ന് ഔദ്യോഗികമായി പടിയിറങ്ങും. കേരള പൊലീസ് ടീമില്‍ പന്തു തട്ടാനെത്തിയ വിജയന് എംഎസ്പി ഡപ്യൂട്ടി കമാന്‍ഡന്റായാണ് വിരമിക്കുന്നത്.
പൊലീസ് സേനയില്‍നിന്നു വിരമിക്കുന്നതിനു തലേദിവസമാണ് സര്‍ക്കാര്‍ ഐ.എം.വിജയന് സ്ഥാനക്കയറ്റം നല്‍കിയത്. മലബാര്‍ സ്പെഷല്‍ പൊലീസ് ബറ്റാലിയനിലെ അസി. കമാന്‍ഡറായ വിജയന് ഡപ്യൂട്ടി കമാന്‍ഡറായാണ് പ്രമോഷന് നല്‍കിയത്. വിജയന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി.
ഫുട്ബോള്‍ മേഖലയില്‍ അതുല്യ നേട്ടങ്ങള്‍ കൈവരിച്ച് കേരളത്തിന്റെയും രാജ്യത്തിന്റെയും പ്രതിഛായ ഉയര്‍ത്തുന്നതിനു നല്കിയ സംഭാവനകളും സേവനങ്ങളും കണക്കിലെടുത്തുവെന്നും സ്ഥാനക്കയറ്റം നല്കിയ ഉത്തരവില്‍ പറയുന്നു.



