സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കോട്ടയം ജില്ലാ പഞ്ചായത്ത് നിയമസഭാ പോരാട്ടത്തിൻ്റെ ചൂടിൽ; മുന്നണികൾ അരയും തലയും മുറുക്കി

കോട്ടയം: ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പകുതി വിജയമായി കണക്കുകൂട്ടുന്ന മുന്നണികൾ ഇത്തവണ പോരാട്ടച്ചൂട് കനപ്പിക്കുകയാണ്. കോൺഗ്രസ്, കേരളാ കോൺഗ്രസ് ഗ്രൂപ്പുകൾ, സി.പി.എം., സി.പി.ഐ. എന്നിവർക്കെല്ലാം ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. സ്ഥാനാർഥി നിർണയത്തിൽ ചെറിയ ചർച്ചകളും തർക്കങ്ങളുമുണ്ടായെങ്കിലും പ്രചാരണം കൊഴുക്കുന്നതോടെ വിവാദങ്ങൾ മറയുമെന്നാണ് നേതാക്കൾ കരുതുന്നത്. പല ഡിവിഷനുകളിലും ഇത്തവണ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.

അതിരമ്പുഴ, കുറവിലങ്ങാട്, കടുത്തുരുത്തി, കിടങ്ങൂർ, മുണ്ടക്കയം, തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി തുടങ്ങിയവ ശക്തമായ മത്സരം നടക്കുന്ന ഡിവിഷനുകളാണ്. സ്വന്തം ജയത്തിനൊപ്പം മുന്നണിയെയും വിജയിപ്പിച്ചാൽ പ്രസിഡൻ്റാകാൻ സാധ്യതയുള്ളവർ മത്സരിക്കുന്ന വാകത്താനം, മുണ്ടക്കയം, കുറവിലങ്ങാട്, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ പോരാട്ടം പ്രത്യേക ശ്രദ്ധ ആകർഷിക്കുമെന്നുറപ്പാണ്. കേരളാ കോൺഗ്രസുകൾ നേർക്കുനേർ മത്സരിക്കുന്ന അതിരമ്പുഴ, കുറവിലങ്ങാട്, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ പ്രകടനങ്ങളും രാഷ്ട്രീയ ശ്രദ്ധ നേടുന്നവയാണ്.

അധികാരത്തിൽ തിരികെയെത്തുക എന്നതിൽ കവിഞ്ഞൊന്നും കോൺഗ്രസ് ചിന്തിക്കുന്നില്ല. പരമാവധി പുതുമുഖങ്ങളെ ഇറക്കി പോരാട്ടം കടുപ്പിച്ചതും അത് കൊണ്ടുതന്നെയാണ്. പുതുമുഖങ്ങൾക്കൊപ്പം ജോഷി ഫിലിപ്പ്, പി. കെ. വൈശാഖ്, പി. ജീരാജ് തുടങ്ങിയ പ്രമുഖരെയും കളത്തിലിറക്കിയിട്ടുണ്ട്. നിയമസഭയിലേക്ക് കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത്തവണ പ്രചാരണം ഊർജിതമാക്കുന്നത്. മത്സരിക്കുന്ന സീറ്റിന്റെ എണ്ണം ഒന്നു കുറഞ്ഞുവെങ്കിലും പരമാവധി സീറ്റുകളാണ് കേരളാ കോൺഗ്രസ് ലക്ഷ്യമിടുന്നത്. കുറവിലങ്ങാട്, അതിരമ്പുഴ ഡിവിഷനുകൾ പാർട്ടിക്ക് നിർണായകമാണ്.

കേരളാ കോൺഗ്രസ് (എം) ന് ശക്തി തെളിയിക്കുന്നതിനൊപ്പം എൽ.ഡി.എഫിന് അധികാരം നിലനിർത്തേണ്ട ആവശ്യവുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ പ്രവർത്തന പരിചയത്തിൽ മികച്ച ട്രാക്ക് റെക്കോർഡുള്ളവരെയാണ് സി.പി.എം. മത്സരത്തിന് നിയോഗിച്ചിട്ടുള്ളത്. കടുത്തുരുത്തി, പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിലെ ഡിവിഷനുകളിലാണ് പാർട്ടി പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മാണി വിഭാഗത്തെ കൂടെക്കൂട്ടിയത് കൊണ്ട് മാത്രമല്ല കഴിഞ്ഞ തവണ മികച്ച വിജയം നേടിയതെന്ന് തെളിയിക്കേണ്ട ബാധ്യതയിലാണ് സി.പി.എം. സ്ഥാനാർഥി നിർണയത്തിലടക്കം സ്വീകരിച്ചിരിക്കുന്ന കരുതൽ ഇതിലേക്ക് വിരൽ ചൂണ്ടുന്നു. സീറ്റ് ചർച്ചയിൽ ഉൾപ്പെടെ സമാധാനപരമായ നിലപാട് സ്വീകരിച്ച സി.പി.ഐ. ആകട്ടെ, കഴിഞ്ഞ തവണ ജയിച്ച മൂന്നു സീറ്റും നിലനിർത്താനുള്ള തീവ്ര പരിശ്രമത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

സൈബർ ആക്രമണത്തിനെതിരേ മുഖ്യമന്ത്രിക്ക് പരാതിനൽകി ഷഹനാസ്

തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരേ കോൺഗ്രസ് സഹയാത്രികയും എഴുത്തുകാരിയും പ്രസാധകയുമായതിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി സമർപ്പിക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽ നിന്നുണ്ടായ മോശം പെരുമാറ്റം തുറന്നുപറഞ്ഞതിനെ തുടർന്നാണ് തനിക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടക്കുന്നതെന്ന്

Read More »

പുതുയുഗയാത്രക്കിടെ വേദിയിലെ തിക്കും തിരക്കും ബഹളവും; ക്ഷോഭിച്ച് വിഡി സതീശൻ

ഇടുക്കി: പുതുയുഗ യാത്രയ്ക്ക് അടിമാലിയിൽ നൽകിയ സ്വീകരണ പരിപാടിക്കിടെ വേദിയിലുണ്ടായ തിക്കിലും തിരക്കിലും ബഹളത്തിലും ക്ഷോഭിച്ച് വിഡി സതീശൻ. പ്രസംഗിക്കുന്നതിനിടെ ബഹളം തുടര്‍ന്നതോടെ പലതവണ വിഡി സതീശൻ സംസാരിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രസംഗം വീണ്ടും തുടര്‍ന്നപ്പോള്‍

Read More »

ഇനി വായനയ്ക്കും ​ഗ്രേസ് മാർക്ക്; ശിവൻകുട്ടിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾ‌ക്ക് ഇനി മുതൽ വായനയ്ക്കും ​ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പത്ത് മാർക്കാണ് നൽകുക. അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കുമെന്നും സി.എം മെഗാക്വിസ്

Read More »

ഇറാൻ – യുഎസ് മൂന്നാം ഘട്ട ആണവ ചർച്ച വ്യാഴാഴ്ച ജനീവയിൽ

മസ്‌കത്ത്: ഇറാനും യുഎസും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ നടക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി സ്ഥിരീകരിച്ചു. യുഎസ് സൈനിക നടപടി ഉടൻ ഉണ്ടായേക്കാമെന്ന തരത്തിലുള്ള

Read More »

കോഴിക്കോട് കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നു വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. അ‌ഞ്ച് തൊഴിലാളികൾ സ്ലാബിനുള്ളിൽ കുടുങ്ങിയിരുന്നു. ഇവരെ അഗ്നിശമനസേന പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാസ്‌പോർട്ട് ഓഫീസായി പ്രവർത്തിച്ചിരുന്ന

Read More »

ലഹരിമരുന്ന് മാഫിയ തലവൻ എൽ മെൻചോയെ വധിച്ചു

മെക്സിക്കോ സിറ്റി: മെക്സിക്കൻ ലഹരിമരുന്ന് മാഫിയ തലവൻ നെമെസിയോ എൽ മെൻചോ ഒസെഗുവേരയെ വധിച്ചതായി മെക്സിക്കൻ സൈന്യം. ഹാലിസ്കോ സംസ്ഥാനത്തെ തപാൽപ മേഖലയിൽ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ ഇയാളെ മെക്സിക്കോ സിറ്റിയിലേക്ക്

Read More »
Advertisement