തൃശൂര്‍: പുതുശേരിയില്‍ ഭാര്യയെ ആക്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. പുതുശേരി സ്വദേശി ദേവസിയാണ് മരിച്ചത്. ചുറ്റിക കൊണ്ട് തലയ്ക്ക് അടിയേറ്റ ഭാര്യ അല്‍ഫോൻസയെ ചാലക്കുടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.
പള്ളിയില്‍ പോയി തിരിച്ചു വന്ന അല്‍ഫോൻസയെ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. അല്‍ഫോൻസ കൊല്ലപ്പെട്ടു എന്ന് ധരിച്ചാണ് ദേവസി ആത്മഹത്യ ചെയ്തത്. അല്‍ഫോൻസയുടെ നില ഗുരുതരമായി തുടരുകയാണ്. ഇരുവരും ഏറെ നാളുകളായി തമ്മില്‍ പിരിഞ്ഞു കഴിയുകയായിരുന്നു. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. ഇരുവരും വിദേശത്താണ്. സാമ്പത്തികമായ ചില തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.






