പത്തനംതിട്ട : തിരുവല്ല പൊടിയാടിയില്‍ 47 കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഈ മാസം 13 നാണ് പൊടിയാടി കൊച്ചുപുരയില്‍ വീട്ടില്‍ ശശികുമാറിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിന് ആണ് പുളിക്കീഴ് പൊലീസ് ആദ്യം കേസ് എടുത്തത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൈറോയ്ഡ് ഗ്രന്ഥി മുറിഞ്ഞതാണ് മരണ കാരണം എന്ന കണ്ടത്തല്‍ വന്നതോടെയാണ് സംഭവം കൊലപാതകം എന്ന് എഫ്‌ഐആറില്‍ മാറ്റം വരുത്തിയത്.
ഓട്ടോഡ്രൈവറും അവിവാഹിതനുമായ ശശികുമാര്‍ സഹോദരനും കുടുംബത്തിനും ഒപ്പം ആയിരുന്നു താമസം.






