സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കല്‍പ്പറ്റ പൊലീസ് സ്റ്റേഷന്‍ ശുചിമുറിയില്‍ ആദിവാസി യുവാവ് ആത്മഹത്യചെയ്ത സംഭവം; വിവര ശേഖരണം തുടങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റ പൊലീസ് സ്റ്റേഷന്‍ ശുചിമുറിയില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണസംഘം സ്റ്റേഷനില്‍ എത്തി വിവര ശേഖരണം തുടങ്ങി. ക്രൈം ബ്രാഞ്ച് എസ്പി കെ കെ മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റേഷനില്‍ എത്തിയത്. പ്രാഥമിക നടപടികള്‍ മാത്രമാണ് നിലവില്‍ പൂര്‍ത്തിയായിട്ടുള്ളത്. ഗോകുല്‍ മരണപ്പെട്ട ശുചിമുറിയിലടക്കം അന്വേഷണ സംഘം പരിശോധന നടത്തി കഴിഞ്ഞു.

ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള അന്വേഷണസംഘം തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. നേരത്തെ ഉത്തരമേഖലാ ഡിഐജിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായി എന്നായിരുന്നു കണ്ടെത്തല്‍. കല്‍പ്പറ്റ സ്റ്റേഷന്‍ ശുചിമുറിയില്‍ ഷവറില്‍ തൂങ്ങിയ നിലയിലാണ് ഗോകുലിനെ കണ്ടെത്തിയത്. എങ്ങിനെയാണ് മരണസംഭവിച്ചത് എന്നതിനെ കുറിച്ചും മരണത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ചുമാണ് അന്വേഷണം.

ഗോകുലിന്റെ കൈയില്‍ പെണ്‍കുട്ടിയുടെ പേര് മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കോറിയിട്ട അടയാളം ഇന്‍ക്വസ്റ്റില്‍ വ്യക്തമായിരുന്നു. മര്‍ദനമുണ്ടായിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പൊലീസ് സ്റ്റേഷനില്‍ മാനസിക പീഡനം ഉണ്ടോയോ എന്നത് സംബന്ധിച്ചും അന്വേഷണം നടക്കേണ്ടതുണ്ട്. പൊലീസ് കംപ്ലൈന്റ്‌റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വികെ മോഹനന്‍ കല്‍പ്പറ്റ സ്റ്റേഷനില്‍ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും മൊഴികളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും അടക്കം പരിശോധിച്ചു.

അതേസമയം, ഗോകുലിന്റെ കുടുംബം മറ്റേതെങ്കിലും ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കാന്‍ നീക്കം ഉണ്ട്. ഇന്നലെ കോഴിക്കോടുനിന്നുള്ള ഫോറന്‍സിക് സര്‍ജന്‍ ഡോക്ടര്‍ പി എസ് സഞ്ജയ്യുടെ നേതൃത്വത്തില്‍ ശുചിമുറിയടക്കം പരിശോധിച്ചിരുന്നു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.