ആലപ്പുഴ: ആലപ്പുഴ -ധന്‍ബാദ് എക്‌സ്പ്രസിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഭ്രൂണം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക്. തമിഴ്‌നാട് സ്വദേശിനിയാണ് സംഭവത്തിന് പിന്നില്‍ എന്നാണ് കണ്ടെത്തല്‍.
ഓഗസ്റ്റ് 15നാണ് ധന്‍ബാദ് എക്‌സ്പ്രസിന്റെ ട3,ട4 കോച്ചുകള്‍ക്കിടയിലെ ശുചിമുറിയുടെ വേസ്റ്റ് ബിന്നില്‍ നിന്ന് ഉപേക്ഷിപ്പെട്ട നിലയില്‍ ഭ്രൂണം കണ്ടെത്തിയത്. കോച്ചുകളിലെ മുഴുവന്‍ യാത്രക്കാരെയും ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ഭ്രൂണം ഉപേക്ഷിച്ചത് തമിഴ്‌നാട് സ്വദേശിനിയാണെന്ന സ്ഥിരീകരണം പൊലീസിന് ലഭിച്ചത്. ഇവരെ നേരില്‍ കണ്ട് മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു.
ഗര്‍ഭഛിദ്രം സ്വാഭാവികമായി സംഭവിച്ചതാണെങ്കിലും ഭ്രൂണം ഉപേക്ഷിച്ചത് നിയമപരമായ കുറ്റമാണ്. നാലു മാസത്തോളം വളര്‍ച്ച എത്തിയ ഭ്രൂണം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചിരുന്നു. ട്രെയിനിനുള്ളില്‍ നിന്ന് ലഭിച്ച രക്തക്കറയുടെയും ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.






