കണ്ണൂർ: പാപ്പിനിശ്ശേരിയിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ 12 വയസ്സുകാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി. കുട്ടിയുടെ മാനസികനില പരിഗണിച്ച് കൗൺസിലിംഗ് നൽകാനാണ് തീരുമാനം അതിനുശേഷമാകും ഗേൾസ് ഹോമിലേക്ക് കുട്ടിയെ മാറ്റുക . താൽകാലികമായി കുട്ടി അവിടെ തന്നെ തുടരും.
കഴിഞ്ഞ ദിവസമായിരുന്നു നാലുമാസം പ്രായമുള്ള കുഞ്ഞിനെ ബന്ധുവായ 12ക്കാരി കിണറ്റിൽ ഇട്ടു കൊന്നത്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ മകളായിരുന്നു കൊല്ലപ്പെട്ട കുഞ്ഞ് . അച്ഛനും അമ്മയും ഇല്ലാത്ത പന്ത്രണ്ടുകാരി കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്ഛനായ മുത്തുവിന്റെയും കുടുംബത്തിന്റെയും ഒപ്പമായിരുന്നു താമസിച്ചത്. സ്വന്തം കുഞ്ഞ് ജനിച്ചതിന് ശേഷം വളർത്തച്ഛന് തന്നോടുള്ള സ്നേഹം കുറഞ്ഞെന്ന തോന്നലാണ് പന്ത്രണ്ടുകാരിയെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്.






