കൊച്ചി: ഇന്‍ക്രെഡ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പുതുക്കിയ പ്രാരംഭ രേഖകള്‍ (യുഡിആര്‍എച്ച്പി-1) സമര്‍പ്പിച്ചു. രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന എന്‍ബിഎഫ്സിയായി അംഗീകരിക്കപ്പെട്ട മെറ്റീരിയല്‍ സബ്സിഡിയറിയായ ഇന്‍ക്രെഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിലൂടെ പ്രവര്‍ത്തിക്കുന്ന കമ്പനി 1250 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 99,020,833 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഐപിഒയിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഇന്‍ക്രെഡ് ഫിനാന്‍സില്‍ നിക്ഷേപിച്ച് മൂലധന അടിത്തറ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഐഐഎഫ്എല്‍ കാപ്പിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്, ഇന്‍ക്രെഡ് കാപ്പിറ്റല്‍ വെല്‍ത്ത് പോര്‍ട്ട്ഫോളിയോ മാനേജേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര കാപ്പിറ്റല്‍ കമ്പനി ലിമിറ്റഡ്, നോമുറ ഫിനാന്‍ഷ്യല്‍ അഡ്വൈസറി ആന്‍ഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, യുബിഎസ് സെക്യൂരിറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.






