ലണ്ടന്‍: വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ലീഗില്‍ ഇന്ന് നടക്കേണ്ട് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം ഉപേക്ഷിച്ചു. ജമ്മു കശ്മിരീലെ പഹല്‍ഗാമില്‍ പാകിസ്ഥാന്‍ നടത്തിയ ഭീകരാക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തില്‍ നിന്ന് പിന്മാറിയത്. ഇന്ന് രാത്രി ഒമ്പത് മണിക്ക് എഡ്ജ്ബാസ്റ്റണിലാണ് മത്സരം നടക്കേണ്ടിയിരുന്നത്.
സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്, ഓപ്പണര്‍ ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന, ഓള്‍റൗണ്ടര്‍ യൂസഫ് പത്താന്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് മത്സരം റദ്ദാക്കിയത്. മത്സരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ടൂര്‍ണമെന്റ് സംഘാടകര്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയത്. ആരുടെയെങ്കിലും വികാരത്തെ മുറിവേല്‍പ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നതായി സംഘാടകര്‍ വ്യക്തമാക്കി.






