തൃശൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കുന്നംകുളം സെന്ററിന്റെ ഗോൾഡൻ ജൂബിലി കൺവൻഷൻ ജനുവരി 1, 2, 3, 4 തീയതികളിൽ ഐ.പി.സി രഹബോത്ത് നഗരിൽ (പോർക്കുളം സ്കൂളിന് എതിർവശം) വച്ച് നടക്കും.ജനുവരി 1 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് സെന്റർ പാസ്റ്റർ സാം വർഗീസ് ഉദ്ഘാടനം നിർവഹിക്കും.
കൺവൻഷനിൽ പാസ്റ്റർ വർഗീസ് എബ്രഹാം, പാസ്റ്റർ ഫെയ്ത്ത് ബ്ലസ്സൺ, പാസ്റ്റർ റെജി മാത്യു, പാസ്റ്റർ ജോൺസൺ ദാനിയേൽ എന്നിവർ ദൈവവചനം പ്രസംഗിക്കും.വിവിധ രാഷ്ട്രീയ – സാമൂഹിക – സാംസ്കാരിക രംഗങ്ങളിലെ പ്രതിനിധികളും സഭാംഗങ്ങളും സംഗമത്തിൽ പങ്കെടുക്കും. ക്രിസ്ത്യൻ ബീറ്റ്സ് നിലമ്പൂർ സംഗീതപരിപാടി അവതരിപ്പിക്കും.
കൺവൻഷൻ വിശദാംശങ്ങൾ പാസ്റ്റർ കെ. എ. വർഗീസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ എം. ആർ. ബാബു (സെക്രട്ടറി), ബ്രദർ പി. കെ. ദേവസി (ജോയിന്റ് സെക്രട്ടറി), ബ്രദർ ടി. കെ. ജോൺസൺ (ട്രഷറർ), പാസ്റ്റർ സി. ഐ. കൊച്ചുണ്ണി (പബ്ലിസിറ്റി കൺവീനർ) എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.






