ധാക്ക: ഇന്ത്യക്കെതിരെ വീണ്ടും വിവാദ പരാമർശവുമായി ബംഗ്ലാദേശ്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ബംഗ്ലാദേശ് കൈവശപ്പെടുത്തണമെന്ന് ബംഗ്ലാദേശ് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് സർക്കാരിലെ ഉദ്യോഗസ്ഥനും വിരമിച്ച മേജർ ജനറൽ ഫസ്ലുർ റഹ്മാൻ. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്താനെ ആക്രമിച്ചാൽ ചൈനയുടെ സഹായത്തോടെ ഇന്ത്യയെ പിടിച്ചടക്കാൻ ശ്രമിക്കുമെന്നാണ് പരാമർശം.
ഇന്ത്യയെ പിടിച്ചടക്കാൻ ചൈനയുടെ സഹായം ആവശ്യപ്പെടണമെന്നും റഹ്മാൻ പറഞ്ഞു. ഷെയ്ക് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം ഇന്ത്യയുമായി ബംഗ്ലാദേശ് കൂടുതൽ അകലുകയാണ്. ഇതിനിടെയാണ് ഈ പരാമർശം ഉണ്ടാകുന്നത്.
നേരത്തെ ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനിസും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് നടത്തി പരാമർശം വിവാദമായിരുന്നു. ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കരയാൽ മാത്രം ചുറ്റപ്പെട്ടതാണെന്നും കടൽ സുരക്ഷയിൽ ബംഗ്ലാദേശ് നിർണായകമാണെന്നും ചൈന ഈ സാഹചര്യം പ്രയോജനപ്പെടുത്തണം എന്നുമായിരുന്നു യൂനുസ് പറഞ്ഞത്. ഇതോടെ ബംഗ്ലാദേശിന് അനുവദിച്ചിരുന്ന ട്രാൻസ്ഷിപ്മെന്റ് സൗകര്യം ഇന്ത്യ റദ്ദാക്കി.






