ന്യൂഡല്‍ഹി: ആകാശത്തു വച്ച് ഇന്ധനം നിറയ്ക്കുന്നതിനുള്ള 6 എയര്‍ ടാങ്കറുകള്‍ വാങ്ങാന്‍ വ്യോമസേന. അതിനുള്ള നടപടികളാരംഭിച്ചു. 4 കമ്പനികള്‍ കരാറിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും സാങ്കേതിക പരിശോധന പുരോഗമിക്കുകയാണെന്നുമാണു വിവരം. കമ്പനിയുടെ കാര്യം തീരുമാനമായാല്‍ ഇവയ്ക്കു സാങ്കേതിക പിന്തുണ നല്‍കാനുള്ള ഇന്ത്യന്‍ കമ്പനിയെ തീരുമാനിക്കും.
ഉസ്ബക്കിസ്ഥാനില്‍ നിന്നു 2003ല്‍ സ്വന്തമാക്കിയ 6 IL 78 വിമാനമാണു വ്യോമസേന ഉപയോഗിക്കുന്നത്. ഇതില്‍ മൂന്നോ നാലോ എണ്ണം മാത്രമാണ് ഒരു സമയത്തു സേവനത്തിനുണ്ടാകുക. ഈ സാഹചര്യത്തിലാണു കാലപ്പഴക്കം ചെന്ന ഈ വിമാനങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനവുമായി വ്യോമസേന മുന്നോട്ട് പോകുന്നത്.



