Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബ്രിട്ടനിൽ മേയർമാരായി ഇന്ത്യൻ വംശജരായ അമ്മയും മകനും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലണ്ടൻ: ഹരിയാനയിൽ നിന്നുള്ള ഒരു ഇന്ത്യൻ കുടുംബത്തിലെ അമ്മയും മകനും ഒരേസമയം യുകെയിൽ മേയർമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ അപൂർവ നേട്ടത്തിനാണ് കുടുംബം അർഹമായത്. 23 വയസ്സുള്ള തുഷാർ കുമാർ എൽസ്ട്രീ ആൻഡ് ബോറെഹാംവുഡ് ടൗൺ കൗൺസിലിന്റെ മേയറായി ചുമതലയേറ്റു. ഇതോടെ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വംശജനായ മേയർ എന്ന നേട്ടവും തുഷാർ സ്വന്തമാക്കി.

തുടർന്ന് തുഷാറിന്റെ മാതാവ് പർവീൺ റാണി ഹെർട്സ്മിയർ ബറോ കൗൺസിലിന്റെ ആദ്യ ഇന്ത്യൻ വംശജയായ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 2013-ൽ ഹരിയാനയിലെ റോഹ്തക്കിൽ നിന്ന് യുകെയിലേക്ക് കുടിയേറിയ കുടുംബമാണ് ഇവർ. തുഷാറിന് 10 വയസുള്ളപ്പോഴാണ് കുടുംബം ബ്രിട്ടനിലേക്ക് താമസം മാറിയത്.

കോളേജ് പഠനകാലത്ത് തന്നെ തുഷാർ പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നു. 20-ാം വയസ്സിൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് ഡെപ്യൂട്ടി മേയറായും പ്രവർത്തിച്ചു. 2023-ലാണ് അമ്മയും മകനും ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഹിന്ദി ഭാഷ പഠിപ്പിക്കുന്നതിലും സാമൂഹിക പ്രവർത്തനങ്ങളിലും ഇരുവരും സജീവമാണ്. ബ്രിട്ടനിൽ ജനിച്ച് വളർന്ന കുട്ടികൾക്ക് സൗജന്യമായി ഹിന്ദി പഠിപ്പിക്കുന്നതിലും ഇവർ പങ്കാളികളാകുന്നുണ്ട്.

ലണ്ടനിലെ കിംഗ്സ് കോളേജ് ലണ്ടനിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദം നേടിയ തുഷാർ സെപ്റ്റംബറിൽ ബിരുദാനന്തര പഠനം ആരംഭിക്കും. കുടുംബം ഇപ്പോഴും ഹരിയാനയിലെ സ്വന്തം ഗ്രാമവുമായി അടുത്ത ബന്ധം തുടരുന്നുവെന്നും എല്ലാ വർഷവും നാട്ടിലെത്താറുണ്ടെന്നും തുഷാറിന്റെ പിതാവ് പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer