Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ദ്രജിത്ത്-അനശ്വര ചിത്രം; ‘മിസ്റ്റർ ആൻ്റ് മിസിസ് ബാച്ചിലര്‍’ മെയ് 23ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ദ്രജിത്ത് സുകുമാരനേയും അനശ്വര രാജനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്യുന്നഏറ്റവും പുതിയ ചിത്രമാണ് ‘മിസ്റ്റർ ആൻ്റ് മിസിസ് ബാച്ചിലര്‍’. ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം മെയ് 23ന് തിയറ്ററുകളിൽ എത്തും. രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു കണ്ണാടിയുമായി നിൽക്കുന്ന ഇന്ദ്രജിത്തും അതിൽ പ്രതിഫലിക്കുന്ന വൈറ്റ് ഗൗണിൽ അതിസുന്ദരിയായി നിൽക്കുന്ന അനശ്വര രാജനുമാണ് പോസ്റ്ററിലുള്ളത്.

ഹൈലൈൻ പിക്ചേഴ്സിന്‍റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് അർജുൻ ടി സത്യൻ ആണ്. ഡയാന ഹമീദ്, റോസിൻ ജോളി, ബിജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. മ്യൂസിക് 247നാണ് മ്യൂസിക് പാർട്നർ. ചിത്രത്തിൽ മഹേഷ് ഗോപാലിന്റെ വരികൾക്ക് നൽകിയിരിക്കുന്നത് PS ജയഹരിയാണ്.

Recent News

Advertisement
WhiteswanTV Footer