Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ദ്രജിത്ത് സുകുമാരൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന അനുരാഗ് കശ്യപ് ചിത്രം ‘ബന്ദർ’ ടീസർ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂ ഡൽഹി: അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ബന്ദർ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഇന്ദ്രജിത്ത് സുകുമാരൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ ബോബി ഡിയോൾ ആണ് നായകൻ. വിവാദങ്ങളിൽ കുടുങ്ങുന്ന പഴയകാല റോക്ക്സ്റ്റാർ സമീർ മെഹ്‌റ എന്ന കഥാപാത്രമായാണ് ബോബി എത്തുന്നത്.

‘കം ഓൺ ബേബി ദിൽ കിസ്കോ ദേഗി’ എന്ന പഴയ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ടീസർ ഇതിനകം ശ്രദ്ധനേടിയിട്ടുണ്ട്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2025ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്.

സന്യ മൽഹോത്ര, സബ ആസാദ്, സപ്ന പബ്ബി, രാജ് ബി ഷെട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സാഫ്രോൺ മാജിക് വർക്‌സ്യുടെ ബാനറിൽ നിഖിൽ ദ്വിവേദിയാണ് നിർമാണം. ചിത്രം 2026 ജൂൺ 5ന് തിയേറ്ററുകളിലെത്തും.

ഷാസ് റിസ്‌വിയാണ് ഛായാഗ്രഹണം. സംഗീതം അമിത് ത്രിവേദി, വിശാൽ മിശ്ര, സപൻ ജഗ്മോഹൻ, പായൽ ദേവ്–ആദിത്യ ദേവ്, സിക്ഫ്ലിപ്പ്, ബ്ലർഫേസ്, ശിവഹരി വർമ എന്നിവർ ചേർന്നാണ് ഒരുക്കിയത്. എഡിറ്റിങ് ആരതി ബജാജ് നിർവഹിക്കുന്നു. സാക്ഷി മേത്ത ലാവു സഹസംവിധായികയായും വിശ്വേഷ് അഗർവാൾ സഹനിർമാതാവായും പ്രവർത്തിക്കുന്നു. കുനാൽ ശർമയാണ് സൗണ്ട് ഡിസൈനർ. പശ്ചാത്തല സംഗീതം ശിവഹരി വർമയും കൊറിയോഗ്രഫി ബോസ്കോ–സീസറും കൈകാര്യം ചെയ്യുന്നു.

Advertisement
WhiteswanTV Footer