Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: കാസർകോട് ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. മന്നിപ്പാടി സ്വദേശി സന്തോഷ് (29) ആണ് മരിച്ചത്. ചിന്നു പാപ്പു എന്ന രേഷ്മയും സന്തോഷും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്സിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് രേഷ്മ ആത്മഹത്യാചെയ്തത്. യുവതിയുടെ മരണത്തെ തുടർന്ന് സന്തോഷ് മാനസിക സമ്മർദ്ദത്തിൽ ആയിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

ചിന്നു പാപ്പുവിൻ്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. രേഷ്മയുടേത് തൂങ്ങി മരണം ആണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്കായിരുന്നു ള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്സിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവരോടൊപ്പം താമസിച്ചിരുന്ന സന്തോഷിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്ത വിട്ടയക്കുകയും ചെയ്തു.

എന്നാൽ, യുവതി മരിച്ചതിന്റെ മാനസിക സമ്മർദത്തിലായിരുന്നു സന്തോഷ് എന്നാണ് വിവരങ്ങൾ. ആദൂർ ആലംതടുക്ക സ്വദേശിയാണ് ചിന്നു പാപ്പു. അഞ്ചുവർഷം മുൻപ് വിവാഹിതയായ ഈ യുവതിയെ ഭർത്താവ് ഉപേക്ഷിച്ചിരുന്നു. ഒരു വർഷമായി ആൺ സുഹൃത്തിനോടൊപ്പം താമസിച്ചിരുന്ന രേഷ്മയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നില്ല എന്നാണ് സുഹൃത്തുക്കളും കുടുംബവും അന്വേഷണ സംഘത്തിന് നൽകിയ മൊഴി.

Recent News

Advertisement
WhiteswanTV Footer