സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഒന്നരലക്ഷം ഡ്രൈവിങ് ലൈസന്‍സുകളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ കാണാനില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഒന്നരലക്ഷം ഡ്രൈവിങ് ലൈസന്‍സുകളുടെ വിവരങ്ങള്‍ മോട്ടോര്‍വാഹനവകുപ്പിന്റെ വെബ്സൈറ്റില്‍ കാണാനില്ല. 2020-ല്‍ പുതുക്കിയതും വിതരണംചെയ്തതുമായ ഡ്രൈവിങ് ലൈസെന്‍സുകളുടെ വിവരങ്ങളാണ് കാണാതായിരിക്കുന്നത്. ഇതോടെ ലൈസന്‍സ് പുതുക്കാനും പകര്‍പ്പെടുക്കാനും കഴിയാത്ത സ്ഥിതിയായി.

2020ന് മുന്‍പ് ഉപയോഗിച്ചിരുന്ന ‘സ്മാര്‍ട്ട് മൂവ്’ എന്ന സോഫ്റ്റ്വേറില്‍നിന്നും കേന്ദ്രസര്‍ക്കാരിന്റെ ‘സാരഥി’യിലേക്ക് മാറിയപ്പോള്‍ ലൈസന്‍സ് വിവരങ്ങള്‍ കൈമാറുന്നതില്‍ മോട്ടോര്‍വാഹനവകുപ്പിന് സംഭവിച്ച പിഴവാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
സാരഥി’ വെബ്സൈറ്റില്‍ ലൈസന്‍സ് വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ അസല്‍ ഹാജരാക്കിയാലും മറ്റുസംസ്ഥാനങ്ങളില്‍ അംഗീകരിക്കാതെ പിഴചുമത്തുന്ന സാഹചര്യവും നിലവിലുണ്ട്.

മോട്ടോര്‍വാഹനവകുപ്പ് ഡിജിറ്റലിലേക്ക് മാറിയതിനാല്‍ പല സംസ്ഥാനങ്ങളിലും അസല്‍ സ്വീകരിക്കുന്നില്ല. എന്നാല്‍, 2020-ലെ ലൈസന്‍സുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലഭ്യവുമല്ല.2020-ല്‍ പുതുക്കിയ ലൈസന്‍സുകള്‍ക്ക് അഞ്ചുവര്‍ഷത്തേക്കാണ് കാലാവധി. ഇത് പുതുക്കാനെത്തിയപ്പോഴാണ് ലൈസന്‍സ് വിവരങ്ങള്‍ ‘സാരഥി’ സെര്‍വറിലില്ലെന്ന് അറിയുന്നത്. പിഴവ് മോട്ടോര്‍വാഹന വകുപ്പിന്റേതാണെങ്കിലും പരിഹരിക്കേണ്ടത് അപേക്ഷകന്റെ ചുമതലയാണ്. ഇതിനായി പ്രത്യേകം അപേക്ഷനല്‍കണം.

സ്മാര്‍ട്ട് മൂവിലെ ലൈസന്‍സ് ഡേറ്റ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കിയശേഷം മാത്രമേ ‘സാരഥി’യിലേക്ക് മാറ്റുകയുള്ളൂ.
പഴയ സോഫ്റ്റ് വേറില്‍നിന്നുള്ള വിവരശേഖരണം പൂര്‍ത്തിയാകുമ്പോള്‍ അപേക്ഷകന്‍ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം.
മൂന്ന് തവണ പരിശോധന കഴിഞ്ഞാല്‍ മാത്രമാണ് ലൈസന്‍സ് ‘സാരഥി’യില്‍ എത്തുകയുള്ളൂ. ഓഫീസ് നടപടികള്‍ക്ക് ഒരുമാസത്തിലേറേ സമയം വേണ്ടിവരും.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.