സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ കുമാറിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഇന്റലിജന്‍സ് ബ്യൂറോ മേധാവി തപന്‍ കുമാര്‍ ദേകയുടെ സേവന കാലാവധി ഒരു വര്‍ഷം കൂടി നീട്ടി. ഇത് രണ്ടാംതവണയാണ് കാലവധി നീട്ടി നല്‍കുന്നത്. ഇതോടെ 2026 ജൂണ്‍ വരെ അദ്ദേഹത്തിന് പദവിയില്‍ തുടരാം. പഹല്‍ഗാം ഭീകാരാക്രമണവും അതിനെത്തുടര്‍ന്നുണ്ടായ സൈനിക നടപടികള്‍ക്കും പിന്നാലെയാണ് ഐബി ഡയറക്ടറുടെ കാലാവധി നീട്ടിയിരിക്കുന്നത്.

ഹിമാചല്‍ പ്രദേശ് കേഡറിലുള്ള 1988 ബാച്ചിലെ ഇന്ത്യന്‍ പോലീസ് സര്‍വീസ് ഉദ്യോഗസ്ഥനായ ദേകയെ 2022 ജൂണിലാണ് ഐബി മേധാവിയായി നിയമിച്ചത് രണ്ട് വര്‍ഷത്തേക്കായിരുന്നു നിയമനം. അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞ വര്‍ഷം ജൂണില്‍ ഒരു വര്‍ഷത്തേക്ക് നീട്ടിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മന്ത്രിമസഭാ നിയമന സമിതി വര്‍ഷത്തേക്ക് കൂടി ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറായി തപന്‍ കുമാര്‍ ദേകയുടെ കാലാവധി നീട്ടാന്‍ അംഗീകാരം നല്‍കിയതായി പേഴ്സണല്‍ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.ജമ്മു കശ്മീരിലും രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലും നടത്തുന്ന ‘ഓപ്പറേഷനുകളില്‍’ ഒരു വിദഗ്ദ്ധനായി അറിയപ്പെടുന്നയാളാണ് തപന്‍ കുമാര്‍ ദേക. ഐബി മേധാവിയാകും മുമ്പ് രണ്ട് പതിറ്റാണ്ടിലേറെയായി ഐബിയുടെ ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ തലവനായി സേവനമനുഷ്ഠിച്ചിരുന്നു. 2008-ലെ 26/11 മുംബൈ ഭീകരാക്രമണ സമയത്ത് ഭീകരവാദികളെ നേരിടുന്നതിനുള്ള ചുമതലയും ദേക വഹിച്ചിരുന്നു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.