ഡല്‍ഹി: രാജ്യവ്യാപക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള നടപടികള്‍ തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം ജനുവരി ഒന്ന് യോഗ്യത തീയ്യതിയായി നിശ്ചയിച്ചു. അതിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ഇതിനായി സംസ്ഥാന സിഇഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സുപ്രീം കോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചു. കേരളത്തിലെ എസ് ഐ ആര്‍ നടപടികളില്‍ ആശങ്കയുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. നിലവില്‍ പട്ടികയില്‍ ഉള്ളവരെ ഒഴിവാക്കരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നടപടികള്‍ക്ക് രാഷ്ട്രീയ ചായ് വ് ഉള്ളവരെ നിയോഗിക്കരുതെന്നും ആവശ്യപ്പെട്ടു. സിപിഎം ഉടന്‍ നിലപാട് വ്യക്തമാക്കും.
സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കെ കമ്മീഷന്‍ നടപടികളുമായി മുന്നോട്ട് പോകുന്നതില്‍ സിപിഎം പ്രതിഷേധം അറിയിക്കും.ഇക്കാര്യം ഇന്ന് ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തില്‍ ചര്‍ച്ചയാകും.രാജ്യ വ്യാപക എസ് ഐ ആറിന് എതിരെ പ്രതിപക്ഷം നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉണ്ട്.






