മുംബൈ: 2026-27 ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായി പ്ലേയിംഗ് കണ്ടീഷനുകളിൽ നിർണായക മാറ്റങ്ങളുമായി ബിസിസിഐ. ബൗളിംഗ്, മത്സര നിയന്ത്രണം, കോച്ചിംഗ് ഇടപെടൽ തുടങ്ങിയ മേഖലകളിൽ പുതിയ നിയമങ്ങളാണ് നടപ്പിലാക്കുന്നത്. മേരിലീബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ (എംസിസി) നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മാറ്റങ്ങൾ.
പുതിയ ചട്ടങ്ങൾ സംബന്ധിച്ച സർക്കുലർ എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്കും ബിസിസിഐ അയച്ചുകഴിഞ്ഞു. അടുത്ത മാസം ആരംഭിക്കുന്ന ദുലീപ് ട്രോഫിയോടെയാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്.
മനഃപൂർവം നോ-ബോൾ എറിയുന്ന ബൗളർമാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇനി മുതൽ അത്തരത്തിൽ നോ-ബോൾ എറിയുന്ന ബൗളറെ മത്സരത്തിലെ ശേഷിക്കുന്ന മുഴുവൻ ദിവസങ്ങളിലും പന്തെറിയുന്നതിൽ നിന്ന് വിലക്കും. എന്നാൽ നടപടി സ്വീകരിക്കുന്നതിൽ ഓൺ-ഫീൽഡ് അമ്പയർമാർക്കായിരിക്കും അന്തിമ അധികാരം.
നിലവിലെ നിയമപ്രകാരം മനഃപൂർവം നോ-ബോൾ എറിയുന്ന ബൗളറെ ആ ഇന്നിംഗ്സിൽ മാത്രമാണ് സസ്പെൻഡ് ചെയ്തിരുന്നത്.
ദിവസത്തെ അവസാന ഓവറുമായി ബന്ധപ്പെട്ട ചട്ടത്തിലും മാറ്റമുണ്ടാകും. ഇനി അവസാന ഓവറിൽ വിക്കറ്റ് വീണാലും ഓവർ പൂർത്തിയാക്കേണ്ടി വരും. പുതിയ ബാറ്ററെ വൈകുന്നേരത്തെ കളിയിലേക്ക് എത്തിക്കുന്നത് ഒഴിവാക്കാൻ ടീമുകൾ ഈ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് ഭേദഗതി.
മത്സരത്തിന്റെ അവസാന ഇന്നിംഗ്സിൽ ഇനി ടീമുകൾക്ക് ഡിക്ലറേഷൻ നടത്താനോ ഇന്നിംഗ്സ് ഉപേക്ഷിക്കാനോ അനുമതിയുണ്ടാകില്ല. മത്സരഫലത്തിൽ കൃത്രിമുടെ ഗ്ലൗസുമായി ബന്ധപ്പെട്ട നിയമത്തിലും ഇളവ് വരുത്തിയിട്ടുണ്ട്. ഇനി മുതൽ ബൗളർ പന്തെറിയുന്ന കൃത്യ സമയത്ത് മാത്രം കീപ്പറുടെ ഗ്ലൗസുകൾ സ്റ്റമ്പിന് പിന്നിലുണ്ടായാൽ മതിയാകും. റൺ-അപ്പ് ആരംഭിക്കുന്ന സമയം മുതൽ ഗ്ലൗസുകൾ സ്റ്റമ്പിന് പിന്നിലായിരിക്കണമെന്ന പഴയ നിബന്ധനയാണ് ഇടപെടലുകൾ ഒഴിവാക്കുന്നതിനാണ് ഈ തീരുമാനം.
ആഭ്യന്തര ഏകദിന മത്സരങ്ങളിലെ ഡ്രിങ്ക്സ് ബ്രേക്കിനിടെ ടീമിന്റെ ഹെഡ് കോച്ചിന് ഗ്രൗണ്ടിൽ പ്രവേശിക്കാനും പുതിയ നിയമം അനുമതി നൽകുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐസിസി സമാനമായ മാറ്റങ്ങൾ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ നടപടി.
വിക്കറ്റ് കീപ്പറുടെ ഗ്ലൗസുമായി ബന്ധപ്പെട്ട നിയമത്തിലും ഇളവ് വരുത്തിയിട്ടുണ്ട്. ഇനി മുതൽ ബൗളർ പന്തെറിയുന്ന കൃത്യ സമയത്ത് മാത്രം കീപ്പറുടെ ഗ്ലൗസുകൾ സ്റ്റമ്പിന് പിന്നിലുണ്ടായാൽ മതിയാകും. റൺ-അപ്പ് ആരംഭിക്കുന്ന സമയം മുതൽ ഗ്ലൗസുകൾ സ്റ്റമ്പിന് പിന്നിലായിരിക്കണമെന്ന പഴയ നിബന്ധനയാണ് മാറ്റുന്നത്.
പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിനായി അമ്പയർമാർക്കും മാച്ച് റഫറിമാർക്കും സംസ്ഥാന അസോസിയേഷനുകൾ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ദുലീപ് ട്രോഫിയോടെ ആരംഭിക്കുന്ന പുതിയ സീസണിൽ മാറ്റങ്ങൾ കൃത്യമായി നടപ്പാക്കാനാകുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.




