ടെഹ്റാന്‍: ഇസ്രായേലും അമേരിക്കയുമായുള്ള യുദ്ധത്തിനിടെ അയല്‍ രാജ്യങ്ങളെ ആക്രമിച്ചതില്‍ മാപ്പ് ചോദിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇറാന് നേരെ ആക്രമണം ഉണ്ടാകാത്ത പക്ഷം ഇനി ആ രാജ്യങ്ങളെ ലക്ഷ്യം വെക്കില്ലെന്നും അവിടെ നിന്ന് ഇറാനെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ ഉണ്ടാവരുതെന്നും പെസഷ്‌കിയാന്‍ പറഞ്ഞു.
ഇറാന്റെ ആക്രമണത്തിന് ഇരയായ അയല്‍ രാജ്യങ്ങളോട് സ്വന്തം പേരിലും രാജ്യത്തിന്റെ പേരിലും അദ്ദേഹം ക്ഷമ ചോദിച്ചു. യുദ്ധത്തിനിടെ മറ്റ് അറബ് രാജ്യങ്ങളെ ആക്രമിച്ചതിന് വലിയ വിമര്‍ശനമാണ് ഇറാന്‍ നേരിടുന്നത്.





