ടെൽ അവീവ്: ഇസ്രയേൽ- ഇറാൻ സംഘർഷത്തിന് ശേഷം വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ ഇറാൻ വീണ്ടും ആക്രമിച്ചതായി സൈന്യം. ഇറാൻ ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതിന് പിന്നാലെ ഇസ്രയേൽ വ്യോമ പാത തുറന്നു.
പശ്ചിമേഷ്യയെ ആശങ്കയിലാക്കി 12 ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ സ്ഥിരീകരിച്ചത്. എന്നാൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും ഇറാൻ മിസൈലുകൾ ലോഞ്ച് ചെയ്തതായി സൈന്യം ചൊവ്വാഴ്ച വിശദമാക്കി. ഇതിന് പിന്നാലെ വടക്കൻ ഇസ്രയേലിൽ സൈറണുകൾ മുഴങ്ങിയിരുന്നു.






