ടെഹ്റാൻ: ഇറാന്റെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസ് വീണ്ടും ആക്രമിക്കപ്പെട്ടു. അമേരിക്കയും ഇസ്രയേലും ചേർന്ന് “ക്രിമിനൽ ആക്രമണം” നടത്തിയതായി ഇറാന്റെ ആറ്റോമിക് എനർജി ഓർഗനൈസേഷൻ സ്ഥിരീകരിച്ചു.
ആക്രമണത്തിന്റെ ഫലമായി ആണവ വികിരണം ഉണ്ടായിട്ടില്ലെന്നും അതിനാൽ ആണവനിലയത്തിന് ചുറ്റുമുള്ള ജനവാസ മേഖലകളിൽ അപകടമില്ലെന്നും വക്താക്കളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആക്രമണം എങ്ങനെയാണ് നടന്നതെന്നോ ഏതുതരം ബോംബുകളാണ് ഉപയോഗിച്ചതെന്നോ വ്യക്തമാക്കിയിട്ടില്ല. ഇറാനിലെ പ്രധാന ആണവനിലയങ്ങളിൽ ഒന്നാണ് രാജ്യത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന നതാൻസ്.




