ബംഗാൾ : വഖഫ് നിയമത്തെ ചൊല്ലി കഴിഞ്ഞ ദിവസങ്ങളിലായി ബംഗാളിൽ വലിയ തോതിൽ പ്രതിഷേധം ആളിപ്പടർന്നിരുന്നു. ഇപ്പോഴിതാ ബംഗാളിൽ നടക്കുന്ന അക്രമം ഗൂഢാലോചനയാണെന്ന് ആരോപിച്ചിരിക്കുകയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായ മമത ബാനർജീ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിഎസ്എഫും ഗൂഢാലോചന നടത്തി ബംഗ്ലാദേശി അക്രമികളെ ബംഗാളിൽ പ്രവേശിക്കാൻ അനുവദിക്കുന്നതായാണ് മമത ബാനർജീ ആരോപിക്കുന്നത്.
കൊൽക്കത്തയിൽ മുസ്ലീം പുരോഹിതന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മമതയുടെ ഈ പ്രസ്ഥാവന. കൂടാതെ പ്രധാനമന്ത്രിയോട് ഞാൻ അഭ്യർത്ഥിക്കുന്നേനും അദ്ദേഹം ആഭ്യന്തരമന്ത്രിയെ നിയന്ത്രിക്കണം എന്നും മമത ബാനർജീ പറഞ്ഞു . അതേസമയം അമിത്ഷായ്ക്കെതിരെ ആദ്യമായല്ല മമത ബാനർജീ ഇത്തരം ഒരു നിലപാട് എടുക്കുന്നത് . 2022 ൽ, സിബിഐയും ഇഡിയും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലായതിനാൽ, അന്വേഷണ ഏജൻസികളുടെ ദുരുപയോഗത്തിന് പിന്നിൽ പ്രധാനമന്ത്രിയാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് മമത പറഞ്ഞിരുന്നു.






