സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പാലക്കാട്ടെ ബി ജെ പി തോല്‍വി ശോഭാ സുരേന്ദ്രന്റെ തലയില്‍ വെച്ചുകെട്ടുന്നുവോ ?

രാജേഷ് തില്ലങ്കേരി

പതെരഞ്ഞെടുപ്പില്‍ ബി ജെ പിക്കേറ്റ തിരിച്ചടിയുടെ കാരണക്കാരെ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന നേതൃത്വം. പാലക്കാട്ടെ തോല്‍വിയുടെ ഉത്തരവാദികള്‍ ശോഭാ സുരേന്ദ്രന്‍, സന്ദീപ് വാര്യര്‍, എന്‍ ശിവരാജന്‍, പിന്നെ നാലു പ്രാദേശീക നേതാക്കള്‍.

സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ശോഭാ സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കുന്നത്. കെ സുരേന്ദ്രനുമായി ഇടഞ്ഞു നില്‍ക്കുന്ന ശോഭാ സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും പുറത്തുചാടിക്കാനുള്ള അവസാനത്തെ അടവായാണ് ഈ റിപ്പോര്‍ട്ടിനെ വിലയിരുത്തേണ്ടത്.

പാലക്കാട്ട് സ്ഥാനാര്‍ത്ഥിയാവുമെന്ന് പ്രതീക്ഷിച്ചിരുന്ന ശോഭാ സുരേന്ദ്രനെ സംസ്ഥാന നേതൃത്വം ഇടപെട്ട് വെട്ടിയതോടെയാണ് ശോഭ-സുരേന്ദ്രന്‍ പോരാട്ടം ശക്തമായത്. പാലക്കാട് ശോഭാ സുരേന്ദ്രന്‍ മത്സരിക്കുന്നതാണ് വിജയ സാധ്യത വര്‍ദ്ധിപ്പിക്കുന്നതെന്നായിരുന്നു ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍.

എന്നാല്‍ ശോഭയെ ഒരു കാരണവശാലും സ്ഥാനാര്‍ത്ഥിയാക്കാന്‍ സംസ്ഥാന അധ്യക്ഷന്‍കൂടിയായ കെ സുരേന്ദ്രന്‍ തയ്യാറായില്ല. പകരം വിശ്വസ്ഥനെ അവതരിപ്പിക്കാനുളള അണിയറ നീക്കം ഫലം കണ്ടു. പാലക്കാട്ടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും പുറത്തായതോടെ ശോഭ പാലക്കാട് തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

ദേശീയ നേതൃത്വത്തിന്റെ ഇടപെടലിന്റെ ഫലമായി ശോഭാ സുരേന്ദ്രന്‍ പാലക്കാട് പ്രചാരണ രംഗത്ത് പിന്നീട് സജീവമായെങ്കിലും ശോഭയുമായുള്ള വിയോജിപ്പുകള്‍ അതേപടി നിലനിന്നു. ഒരു ട്രാക്ടറില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും ഒരുമിച്ച് റാലി നടത്തിയെങ്കിലും നേതാക്കള്‍ ഒരുമിച്ചു നില്‍ക്കുന്നുവെന്ന പ്രതീതി പ്രവര്‍ത്തകരില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞില്ല.

സന്ദീപ് വാര്യര്‍ തെരഞ്ഞെടുപ്പു കാലത്ത് സ്ഥാനാര്‍ത്ഥിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയതും, പിന്നീട് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതും വലിയ തിരിച്ചടിയാണ് ബി ജെ പിക്ക് ഉണ്ടാക്കിയത്. എന്നാല്‍ സന്ദീപ് പാര്‍ട്ടി വിട്ടത് ഒരു ചലനവും ഉണ്ടാക്കില്ലെന്ന് പറഞ്ഞ അതേ നേതാക്കളാണ് ദേശീയ നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ സന്ദീപ് വിഷയം പരാജയത്തിന് പ്രധാന കാരണമായതായി പറയുന്നത്.

കൊടകര കുഴല്‍പ്പണ വിവാദം തെരഞ്ഞെടുപ്പ് കാലത്ത് വലിയ വിവാദമായി വന്നതും, തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലും പാലക്കാട്ടെ പരാജയത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുവെന്ന് നേതൃത്വം വിലയിരുത്തുന്നു.

പാലക്കാട് പരാജയം വലിയ വിഷയമായി ഉയര്‍ത്തിക്കാട്ടി ശോഭാ സുരേന്ദ്രനെ പാര്‍ട്ടിയില്‍ ഒതുക്കാനുള്ള നീക്കമാണ് സുരേന്ദ്രന്‍ പക്ഷം ആരംഭിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ഒരു അവസരവും വിട്ടുകളയരുതെന്ന നിലപാടാണ് കെ സുരേന്ദ്രന്‍ പക്ഷത്തിനുള്ളത്.

സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കര്‍ നേരത്തെ തന്നെ ശോഭാ സുരേന്ദ്രനെതിരെ നിലപാട് പ്രഖ്യാപിച്ചിരുന്നു. ശോഭാ സുരേന്ദ്രന് ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമാണെന്നിരിക്കെ ഗുരുതരമായ അച്ചടക്ക ലംഘനം ഉയര്‍ത്തിക്കാട്ടി കുരുക്കി പാര്‍ട്ടിയില്‍ അശക്തയാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.

അടുത്ത ദിവസം നടക്കുന്ന നേതൃയോഗത്തില്‍ പാലക്കാട് തോല്‍വിയെക്കുറിച്ച് അവലോകനം നടക്കാനിരിക്കേ ശോഭയെ പ്രതിക്കൂട്ടിലാക്കിയുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതെന്നതും വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് ബി ജെ പി പ്രവര്‍ത്തകര്‍ നോക്കിക്കാണുന്നത്.  

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement